എഗ്ഗ് പെപ്പെർ റോസ്റ്റ് ||Egg pepper roast
ചേരുവകൾ
മുട്ട 4
സവാള. 3
ഇഞ്ചി വെളുത്തുള്ളി 1 1/2tbs
തക്കാളി 3
പച്ചമുളക് 3
മല്ലിയില. കുറച്ച്
ഗരംമസാല മുക്കാൽ tsp
കുരുമുളക് പൊടി 2.1/2 tsp
മഞ്ഞൾ പൊടി 1/2 tsp
ഉപ്പ്. ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി 2 ആയി മുറിച്ചു എടുക്കുക. ഒരു പാനിൽ 1tsp ഓയിൽ ഒഴിച്ചു 1tsp കുരുമുളക്. ഉപ്പ്. മഞ്ഞ ൾ പൊടി ചേർത്ത് വഴറ്റി മുട്ട ചേർത്ത് 1 മിനിട്ട് ചൂടാക്കി മാറ്റി വക്കുക.
പാനിൽ 2tbsp വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ 3 സവാള . ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക.
ഇതിലേക്ക് 1തക്കാളി ചേർത്ത് നല്ലപോലെ വഴറ്റുക. അതിനു ശേഷം ഒന്നര tsp കുരുമുളക് പൊടി. മുക്കാൽ tsp ഗരം മസാല കാൽ tsp മഞ്ഞൾ പൊടി ചേർത്ത് വഴറ്റുക. 2പച്ചമുളക്. കറിവേപ്പില ചേർക്കുക.
കുറച്ച് മല്ലിയില ചേർത്ത് വഴറ്റി ആവശ്യത്തിന് ഉപ്പ് ചേർക്കുക.2തക്കാളി അരച്ചതും ചേർത്ത് നല്ല പോലെ വഴറ്റുക. അര കപ്പ് വെള്ളം ചേർത്ത് 5 മിനിറ്റ് മൂടി വെച്ച് വേവിക്കുക. ഇതിലേക്ക് മുട്ട ചേർത്ത് 1മിനിറ്റ് തിളപിപ്പിക്കുക.
വീണ്ടു ഒരു മിനിറ്റ് മുട്ട മറച്ചു ഇട്ടു തിളപ്പിക്കുക. സൂപ്പർ രുചിയിൽ മുട്ട റോസ്റ്റ് റെഡി. ഡീറ്റെയിൽ ആയി അറിയാൻ വീഡിയോ കാണുക
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എഗ്ഗ് പെപ്പെർ റോസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.