ചേരുവകൾ
ചിക്കൻ:750g
ഇഞ്ചി വെളുത്തുളളി പേസ്റ്റ് :1tbsp
മഞ്ഞൾ പൊടി:1/2tsp
കുരുമുളക് പൊടി:1tbsp
മുളക് പൊടി:2tsp
നാരങ്ങ നീര്:2tbsp
ഉപ്പ് പാകത്തിന്
ഓയിൽ പൊരിക്കാൻ
വലിയുള്ളി:3
കറിവേപ്പില:2stem
പച്ചമുളക്:3
ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി പേസ്റ്റ്: 2tbsp
തക്കാളി :2, chopped
ഗരംമസാല :1tsp
കുരുമുളക് പൊടി :1/2tbsp
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ എടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുളളി പേസ്റ്റ്, മഞ്ഞൾപൊടി, മുളക്പൊടി, കുരുമുളക് പൊടി, ആവിശ്യത്തിന് ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് മിക്സ് ചെയ്തു
1/2 മണികൂർ വെച്ചതിന് ശേഷം പൊരിച്ചെടുക്കാം. അതേ ഓയിലിൽ വലിയുള്ളി ഫ്രൈ ചെയ്തെടുക്കാം.
ശേഷം കുറച്ചു ഓയിൽ എടുത്ത് കടായിയിൽ ഒഴിച് ചൂടാവുമ്പോൾ കറിവേപ്പില, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റാം.
ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റാം. ശേഷം ഗരംമസാല പൊടി ചേർത്ത് മിക്സ് ചെയ്യാം.ഇനി ഇതിലേക്ക് നമ്മൾ പൊരിച്ചുവെച്ച ചിക്കനും വലിയുള്ളിയും ചേർത്ത് മിക്സ് ചെയ്യാം.
എന്നിട്ട് കുറച്ച് സമയം അടച്ചുവെച്ചു വേവിക്കാം. ശേഷം കുരുമുളക് പൊടി ചേർത്ത് മിക്സ് ചെയ്ത് ഒന്ന് ചൂടായ ശേഷം തീ ഓഫ് ചെയ്യാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ പെപ്പർ റോസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.