Home Payasam മലയാളികളുടെ പ്രിയങ്കരമായ എല്ലാവരുടെയും പ്രിയപ്പെട്ട അടിപൊളിയായി ഒരു അടപ്രഥമൻ റെസിപ്പിയാണ് തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടമാകും എല്ലാവരും...

മലയാളികളുടെ പ്രിയങ്കരമായ എല്ലാവരുടെയും പ്രിയപ്പെട്ട അടിപൊളിയായി ഒരു അടപ്രഥമൻ റെസിപ്പിയാണ് തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടമാകും എല്ലാവരും ട്രൈ ചെയ്തു നോക്കൂ

അടപ്രഥമൻ

തയ്യാറാക്കുന്ന വിധം

അടപ്രഥമൻ ഉണ്ടാക്കാൻ ആദ്യം തന്നെ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിൽ ഒരു ഗ്ലാസ് അട (250gm)ഇട്ട് വേവിച്ചെടുക്കാം.

അതിനുശേഷം വെള്ളം ഊറ്റി കളഞ്ഞ് അതിലോട്ടു പച്ചവെള്ളം ഒഴിച്ച് കൊടുക്കാം .തമ്മിൽ തമ്മിൽ ഒട്ടി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ശേഷം 50ഗ്രാം ചവ്വരി വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കാം അതിനുശേഷം തേങ്ങാപ്പാലിനെ ഒന്നും രണ്ടും മൂന്നും പാൽ തിരിച്ചെടുക്കണം. ഓരോന്നും രണ്ട് ഗ്ലാസ് വീതം എടുക്കണം.

ഒരു ചട്ടിയിൽ കുറച്ച് എണ്ണ ചൂടാക്കി അതിലേക്ക് കശുവണ്ടിപരിപ്പ്, അരിഞ്ഞ തേങ്ങ, മുന്തിരി ഇവ നന്നായി വറുത്തു കോരി എടുത്തു വയ്ക്കണം.

അതിനുശേഷം ചുവടുകട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് മൂന്നര കപ്പ് ശർക്കരപ്പാനി ചേർത്ത് ഒരു നൂൽ പരുവം ആക്കി മാറ്റാം.

ഒരു നൂൽ പരുവമായി വരുമ്പോൾ അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന അട ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം ശേഷം മൂന്നാം പാൽ ചേർത്ത് ഇളക്കണം .

കുറുകിവരുമ്പോൾ വേവിച്ച് ചവ്വരി ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കുക.ശേഷം രണ്ടാംപാൽ ചേർത്ത് കൊടുക്കാം .

അതിലേക്ക് പൊടിച്ച ചുക്ക്, ഏലക്ക, വറുത്ത അണ്ടിപ്പരിപ്പ് മുന്തിരി തേങ്ങ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അടപ്രഥമൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here