❤️വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :
ചേരുവകൾ :
റവ – 1 കപ്പ്
പാൽ – 1 കപ്പ്
പഞ്ചസാര – 1/2 to 3/4 കപ്പ് ( മധുരം അനുസരിച്ചു )
നെയ്യ് – 2 ടേബിൾസ്പൂൺ
ഏലക്ക പൊടി – ആവശ്യത്തിന്
ബേക്കിംഗ് പൗഡർ -3/4 teaspoon
തയ്യാറാക്കുന്ന വിധം :
1. ഒരു പാത്രം എടുത്തു അതിലേക്കു റവ പാലും , പഞ്ചസാരയും നെയ്യും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക .
2. ഒരു 20 മിനിറ്റ് അനക്കാതെ വക്കുക .
3. ശേഷം ഇതിലേക്ക് ഏലക്ക പൊടിയും ബേക്കിംഗ് പൗഡർ കൂടെ ചേർത്ത് നല്ല പൊലെ ഇളക്കുക .
4. ഇനി ഒരു കിണ്ണത്തിൽ നെയ്യ് നന്നായി പുരട്ടിയതിനു ശേഷം തയ്യാറാക്കി വച്ചിട്ടുള്ള റവയുടെ കൂട്ട് ഇതിലേക്ക് ഒഴിക്കുക . എന്നിട്ട് ഒരു 10 മിനിറ്റ് വലിയ തീയിൽ ആവി കയറ്റുക .
5. തണുത്തതിനു ശേഷം ഇഷ്ടമുള്ളആക്രതിയിൽ മുറിക്കാം
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.