Home Break fast നുറുക്ക് ഗോതമ്പ് ഉപ്പുമാവ് റെസിപ്പി ആണ്, കുറച്ചു വ്യത്യസ്തമായ രീതിയിലാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്, കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും...

നുറുക്ക് ഗോതമ്പ് ഉപ്പുമാവ് റെസിപ്പി ആണ്, കുറച്ചു വ്യത്യസ്തമായ രീതിയിലാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്, കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു രീതിയാണ്

നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

ഈ രീതിയിൽ തയ്യാറാക്കിയ കാരണം പ്രത്യേകിച്ച് കറിയുടെ ഒന്നും ആവശ്യമില്ല അറ്റ്ലീസ്റ്റ് പഞ്ചസാര ആവശ്യം പോലുമില്ല

ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി സ്റ്റ് ഓണാക്കി ഒരു പാൻ വെച്ചു കൊടുക്കാം, ഒരു രണ്ട് ടേബിൾസ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാൻ അതിനുശേഷം ഒരു സവാള നീളത്തിലരിഞ്ഞതും 4 പച്ചമുളക് നെടുകെ കീറിയതും ആവശ്യത്തിന് കറിവേപ്പില ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചതും കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിനുശേഷം ഒരു ക്യാരറ്റ് നുറുക്കിയതും 5 ബീൻസ് നുറുക്കിയതും താല്പര്യമെങ്കിൽ ഒരു ഉരുളൻ കിഴങ്ങ് പൊടിയായി നുറുക്കിയതും കൂടെ ചേർത്ത് നന്നായി വഴറ്റി എടുക്കാം അതിലേക്ക് ഇഷ്ടമാണെങ്കിൽ അല്പം മല്ലിയില ചേർത്തുകൊടുക്കാം. വേണ്ടെങ്കിൽ ഒഴിവാക്കാവുന്നതേയുള്ളൂ, ശേഷം ഒരു കപ്പ നുറുക്കുഗോതമ്പ് കൂടെ ഈ പാനിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇങ്ങനെ രണ്ടുമൂന്നു മിനിറ്റ് പച്ചക്കറികളുടെ കൂടെ വയറ്റി എടുക്കുകയാണെങ്കിൽ നല്ല ടേസ്റ്റ് ആയിരിക്കും സമയം ഇല്ലാത്ത ആൾക്കാർ ആണെങ്കിൽ ഒഴിവാക്കാം, ആൾറെഡി വറുത്ത ഗോതമ്പാണ്, ശേഷം നുറുക്ക് ഗോതമ്പ് അളന്നെടുത്ത് കപ്പിന് 2 കപ്പ് വെള്ളം ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് മീഡിയം ഫിലിമിനെ കാലും താഴ്ത്തി 5മിനിറ്റ് വേവിച്ചെടുക്കാം, ശേഷം നല്ല ചൂടോടുകൂടി തന്നെ കഴിക്കുക ഒരു തവണ ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കുക നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here