Home Chicken നമുക്കിന്ന് ചിക്കൻ പുലാവ് തെയ്യാറാക്കിയാലോ, എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം…. സൂപ്പർ ടേസ്റ്റ് ആണ്

നമുക്കിന്ന് ചിക്കൻ പുലാവ് തെയ്യാറാക്കിയാലോ, എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം…. സൂപ്പർ ടേസ്റ്റ് ആണ്

ചിക്കൻ പുലാവ്

ചേരുവകൾ

ചിക്കൻ അര കിലോ
കുരുമുളക് ഒരു ടീസ്പൂൺ
ഗ്രാമ്പു 8
കറുവപ്പട്ട 2
ഏലക്ക3
ജീരകം ഒരു ടീസ്പൂൺ
പെരുംജീരകം ഒരു ടീസ്പൂൺ
ബേ ലീഫ് ഒന്ന്
മല്ലി ഒന്നര ടേബിൾസ്പൂൺ
സവാള പകുതി അരിഞ്ഞെടുത്ത
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി നാല് അല്ലി
വെള്ളം നാല് കപ്പ്
ഉപ്പ് ആവശ്യത്തിന്

തെയ്യാറാക്കേണ്ടവിധം

പുലാവ് റെഡി ആക്കുവാൻ ആയിട്ട് ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ ചേരുവകളും ചേർത്ത് അഞ്ചു മിനിറ്റ് high flame മൂടിവെച്ച് വേവിക്കുക. അതിനു ശേഷം 10 മിനിറ്റ് മീഡിയം തീയിൽ വച്ച് വേവിക്കുക അപ്പോൾ ചിക്കൻ നല്ലപോലെ വെന്തു വന്നിട്ടുണ്ടാവും. ഇനി ചിക്കൻ പീസുകൾ ഇതിൽനിന്നും എടുത്തുമാറ്റുക വെള്ളം നാല് കപ്പ് ഒഴിച്ചത് ഇപ്പോൾ വറ്റി മൂന്ന് കപ്പ് ആയിട്ടുണ്ടാവും. ചിക്കൻ വേവിച്ച വെള്ളം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.

അരി രണ്ട് കപ്പ്
നെയ്യ് അര കപ്പ്
സവാള-1
പച്ചമുളക് 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
ജാതിക്ക പൊടിച്ചത് ഒരു ടീസ്പൂൺ
തൈര് ഒരു കപ്പ്

ഒരു പാത്രത്തിൽ അരക്കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക നെയ്യ് ചൂടായി വരുമ്പോൾ ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക സവാള പകുതിയോളം ആകുമ്പോൾ രണ്ട് പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റിയെടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ ജാതിക്ക പൊടിച്ചത് ചേർക്കുക അതോടൊപ്പം തന്നെ ചിക്കൻ കൂടെ ചേർത്ത് രണ്ട് മിനിറ്റ് ഒന്ന് ഫ്രൈ ചെയ്തെടുക്കുക ഇതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് 2 മിനിറ്റ് തിളപ്പിക്കുക അതിനുശേഷം വേവിക്കാൻ ആയിട്ട് എടുത്തിട്ടുണ്ടായിരുന്ന ചിക്കൻ വേവിച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവിൽ ആണ് എടുത്തിട്ടുള്ളത്. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ അരി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക 6 മിനിറ്റോളം ഹൈ flame വെച്ച് വേവിക്കുക വെള്ളം അരിക്കൊപ്പം വറ്റുമ്പോൾ ഫ്ലെയിം കുറച്ച് വെച്ച് 15 മിനിറ്റ് കൂടെ ഏറ്റവും കുറഞ്ഞ തീയിൽ വേവിക്കുമ്പോൾ കറക്റ്റായി ചോറ് വെന്തു വന്നിട്ടുണ്ടാവും

വീഡിയോ കാണാൻ.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here