Home Recipes ഇന്ന് നമുക്ക് ഒരു അടിപൊളി ഓട്സ് ഹൽവ ഉണ്ടാക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തുനോക്കണേ..

ഇന്ന് നമുക്ക് ഒരു അടിപൊളി ഓട്സ് ഹൽവ ഉണ്ടാക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തുനോക്കണേ..

ഓട്സ് ഹൽവ
————————
ആദ്യം തന്നെ നമുക്ക് 150 ഗ്രാം ഓട്സ് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ച ശേഷം ഒരു ബൗളിലേക്ക് മാറ്റാം അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി ഒരു അരിപ്പ വെച്ച് അരിച്ച് അതിൻറെ പാൽ എടുക്കാം.

ഒന്നര ഗ്ലാസ് കട്ടിയുള്ള ഓട്സിന്റെ മിക്സ്
ഒന്നര ഗ്ലാസ് കട്ടിയുള്ള തേങ്ങാപ്പാൽ
ഒന്നര ഗ്ലാസ് ശർക്കരപ്പാനി
ഇതു മൂന്നും കൂടി നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കണം.

ഒരു പാത്രം അടുപ്പത്ത് വെച്ച് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി ഇട്ട് നന്നായി മൂപ്പിച്ചു അത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കണം.

നേരത്തെ നമ്മൾ കലക്കി വച്ചിരിക്കുന്ന ഓട്സ് മിക്സ് അടുപ്പത്ത് വച്ച് (ഒരു നോൺ സ്റ്റിക് പാത്രം എടുക്കുന്നതായിരിക്കും നല്ലത്)നന്നായി ഇളക്കി കൊടുക്കണം.

ഒരു 30 മിനിറ്റ് കഴിയുമ്പോൾ കുറച്ചു കുറുകാൻ തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം.

ഏകദേശം ഒരു മണിക്കൂർ അടുത്ത് വരുമ്പോൾ നന്നായിട്ട് പാത്രത്തിൽ നിന്നും വിട്ടു വരാൻ തുടങ്ങും അപ്പോൾ നമ്മൾ നേരത്തെ വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് മുന്തിരി ചേർത്തുകൊടുക്കാം.

അതിലേക്ക് ഒരു ടീസ്പൂൺ ഏലക്കായ ചതച്ചത് ഒരു ടേബിൾസ്പൂൺ വെളുത്ത എള്ള് ഇതും കൂടെ ചേർത്തു കൊടുക്കാം.

നന്നായി ഇളക്കി ഒരു മണിക്കൂർ 15 മിനിറ്റ് കഴിയുമ്പോൾ നമ്മൾ ഇതിൽ ചേർത്ത് നെയ്യ് ഒക്കെ അലുവയിൽ നിന്നും വിട്ടു വരാൻ തുടങ്ങും.

അപ്പോ സെറ്റ് ചെയ്യാനുള്ള ഒരു പാത്രത്തിലേക്ക് അലുവ നിരത്തി വയ്ക്കാം.
ചൂടാറിയശേഷം മുറിച്ച് ഉപയോഗിക്കാം.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here