Home Break fast ഇന്നൊരു തനി നാടൻ രീതിയിൽ macaroni ഉണ്ടാക്കിയാലോ….ബീഫ് വെച്ചിട്ടാണ് ചെയ്തിട്ടുള്ളത്….ചിക്കൻ വേണമെങ്കിലും use ചെയ്യാട്ടോ…നല്ല taste...

ഇന്നൊരു തനി നാടൻ രീതിയിൽ macaroni ഉണ്ടാക്കിയാലോ….ബീഫ് വെച്ചിട്ടാണ് ചെയ്തിട്ടുള്ളത്….ചിക്കൻ വേണമെങ്കിലും use ചെയ്യാട്ടോ…നല്ല taste ആണ്…

 

Recipe here

ചേരുവകൾ:-

1.macaroni-1 cup
2.ബീഫ് എല്ലില്ലാത്തത്-250g
3.ഉള്ളി -1no.
തക്കാളി -1 no.
ഇഞ്ചി-വെളുത്തുള്ളി paste-1TSp ഏച്ച്
മുളക് പൊടി -1TSp
മല്ലിപ്പൊടി -1 1/2 TSp
മഞ്ഞൾപൊടി -1/2 TSp
4.തേങ്ങ ചിരവിയത് -3/4 cup
ഉലുവ -1/4 TSp
പെരുംജീരകം -1/2 TSp
ചെറിയ ഉള്ളി -3-4 nos.
5.ഗരം മസാല പൊടി -1 TSp
6.കറിവേപ്പില
മല്ലിയില
7.വെളിച്ചെണ്ണ -3 TbSp
8.ഉപ്പ്-ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:-

ഒരു വലിയൊരു പാത്രത്തിൽ വെള്ളമൊഴിച്ചു തിളക്കുമ്പോൾ പാകത്തിന് ഉപ്പു ചേർക്കുക…അല്പം ഓയിൽ ചേർത്തു മാക്കറോണി ഇട്ട് വേവിക്കുക..
എന്നിട്ട് വെള്ളം കളഞ്ഞു മാറ്റി വെക്കുക..
ഒരു പ്രഷർ കുക്കറിൽ ബീഫ്,മൂന്നാമത്തെ ചേരുവകൾ,ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച ശേഷം വെള്ളം ഒഴിച്ചു ഒരു whistle വന്ന ശേഷം 10-15 മിനുട്സ് sim ആക്കി വെച്ചു flame ഓഫ് ചെയ്യുക..
ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചു നാലാമത്തെ ചേരുവ വറുത്തെടുക്കുക…എന്നിട്ട് നല്ല മയത്തിൽ അരച്ചെടുക്കുക…
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചെറിയുള്ളി ഇട്ട് ഗോൾഡൻ കളർ ആവുമ്പോൾ കറി വേപ്പില ,മല്ലിയില,വേവിച്ചു വെച്ച ബീഫ്,തേങ്ങയുടെ അരപ്പ്,മാക്കറോണി എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക…ഗരം മസാല പൊടി ചേർത്തു ഇളക്കിയ ശേഷം മൂടി വെച്ചു 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here