Home Recipes ‘ അവലും പഴവും കൊണ്ടൊരു സ്വാദിഷ്ടമായ പലഹാരം ഉണ്ടാക്കാം . വളരെ പെട്ടെന്ന് തന്നെ ഈ...

‘ അവലും പഴവും കൊണ്ടൊരു സ്വാദിഷ്ടമായ പലഹാരം ഉണ്ടാക്കാം . വളരെ പെട്ടെന്ന് തന്നെ ഈ ഹെൽത്തി സ്‌നാക്ക് ഉണ്ടാക്കാം .

Aval Unda

ചേരുവകൾ :

അവൽ – 1 cup

ഏത്തപ്പഴം – 2 എണ്ണം

ശർക്കര – 50 ഗ്രാം

വെള്ളം – 1/4 cup

തേങ്ങ ചിരകിയത് – 4 tablespoons

നെയ്യ് – 1.5 ടേബിൾസ്പൂണ്
( optional )

ഉണ്ടാക്കുന്ന വിധം :

1. ആദ്യം ശർക്കര വെള്ളത്തിൽ ഉരുക്കി എടുത്തു മാറ്റി വക്കുക .

2. അവൽ 1 മിനിറ്റ് വറുത്തെടുത്തിനു ശേഷം മിക്സിയിൽ പൊടിച്ചെടുത്തു മാറ്റി വക്കുക .

3. ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചെറുതായി അരിഞ്ഞ പഴം കൂടെ ചേർത്ത് നന്നായിട്ട് വഴറ്റുക .

4. പഴം വഴന്നു വരുമ്പോൾ അതിലേക്കു തേങ്ങാ കൂടെ ചേർത്ത് വഴറ്റാം . തേങ്ങ ചേർക്കണം എന്ന് നിർബന്ധം ഇല്ല്യ .

5. ഇനി ഇതിലേക്ക് പൊടിച്ച അവൽ കൂടെ കൂടെ ചേർത്ത് ഇളക്കുക .

6. അവസാനം ശർക്കര പാനിയും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക .

7. ശർക്കര മുഴുവൻ അവൽ ഇൽ പിടിച്ചു എല്ലാം നല്ല യോജിച്ചുകിട്ടുമ്പോൾ flame ഓഫ് ചെയ്യാം .

8. ഇനി ഇത് ചെറുതായി തണുക്കുമ്പോൾ ആവശ്യമെങ്കിൽ ലേശം നെയ്യ് ചേർത്ത് ഉരുട്ടി എടുക്കുക

സ്വാദിഷ്ടമായ അവൽ ഉണ്ട റെഡി !!!
❤️വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here