ചേരുവകള്‍
മൈദാ – 350 g[2 1/2 കപ്പ്]
ഇന്‍സ്റ്റന്റ് യീസ്റ്റ് – 1 tsp
പഞ്ചസാര – 2 1/2 tbs
പാല് – 235 ml
ഉപ്പ് 1 tsp
സോഫ്റ്റ് ബട്ടര്‍ – 50g
ഉണ്ടാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരുമിച്ചാക്കി യോജിപ്പിക്കുക
നല്ല മയം ഉള്ള മാവ് ആകുന്ന വരെ കുഴക്കുക
പത്തു മിനിറ്റ് നന്നായി കുഴച്ച ശേഷം കുറച്ചു നേരം മാവ് റസ്റ്റ് ചെയ്യാനായി വക്കുക
വീണ്ടും 5 മിനിറ്റ് കൂടി കുഴച്ച ശേഷം പത്തു മിനിറ്റ് കൂടി റെസ്റ്റ് അനുവദിക്കുക
കുഴച്ച മാവില്‍ നിന്നും കുറച്ചു മാവ് സാവധാനം വലിച്ചു നോക്കുക;
നന്നായി കുഴച്ച മാവ് നല്ല കനം കുറഞ്ഞ ഷീറ്റ് ആയി വലിക്കാന്‍ പറ്റും;window pane test എന്നാണ് ഇതിനു പറയുന്നത്
ഒട്ടും ഒട്ടല് ഇല്ലാത്ത elastic ആയുള്ള മാവായിരിക്കണം അവസാനം കിട്ടുന്നത്
ഇനി ഇത് ചെറിയ ഉരുളകള്‍ ആയി വിഭജിക്കുക[40g]
ഓരോന്നും ഷേപ്പ് ചെയ്തു എണ്ണ പുരട്ടിയ baking ടിന്നിലേക്ക് മാറ്റുക
ഇത് മൂടി വച്ച് ഒരു മണിക്കൂര്‍ പൊങ്ങി വരാനായി വക്കുക
bake ചെയ്യുന്നതിന് മുമ്പായി ഇതിനു മുകളില്‍ മുട്ടയും[1] പാലും [1tbs] ചേര്‍ന്ന മിശ്രിതം ബ്രഷ് ചെയ്യുക.മുട്ട ഒഴിവാക്കി പാലും പഞ്ചസാരയും യോജിപ്പിച്ച് പുരട്ടിയാലും മതി
ഓവനില്‍ bake ചെയ്യാന്‍,ഓവന് 190 ഡിഗ്രിയില്‍ preheat ചെയ്യുക;190 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 15 -20 മിനിറ്റ് വരെയാണ് bake ചെയ്യേണ്ടത്
stove top il bake ചെയ്യാന്‍ നല്ല ചുവടുകട്ടിയുള്ള പാത്രം 15 മിനിറ്റ് ചൂടാക്കുക
മീഡിയം – ഹൈ ചൂടില്‍ 15 -20 മിനിറ്റ് bake ചെയ്യുക
പുറത്ത് എടുത്തു ചെറു ചൂടോടെ വിളമ്പാം
റെസിപ്പി വീഡിയോ കാണുന്നതിനു ലിങ്കില്‍ ക്ലിക്ക് ചെയ്യൂ
വിശദമായ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സോഫ്റ്റ് ബൺ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.