ചേരുവകൾ
മൈദ കൈപ്പത്തിരി
മൈദ :2cup
തേങ്ങ ചിരവിയത് :1cup
ഉപ്പും വെള്ളവും മിക്സ് ചെയ്തത്:ആവിശ്യത്തിന്
വെളിച്ചെണ്ണ :2tbsp
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പത്രമെടുത്ത് അതിലേക്ക് മൈദ ഇട്ട് കൊടുക്കാം. അതിലേക്ക് തേങ്ങ ചിരവിയതും ചേർക്കാം. ഇനി ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത വെള്ളം ചേർക്കാം.
ആവിശ്യത്തിന് ഒഴിച് നന്നായി കുഴച്ചെടുക്കാം. ചപ്പാത്തി മാവിനേക്കാൾ സോഫ്റ്റ് ആയി കുഴച്ചെടുക്കണം. ഇനി ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച് നന്നായി കുഴച്ചെടുക്കാം.
ഇനി ഒരു പരന്ന അടപ്പെടുത്തു അതിന്മേൽ പ്ലാസ്റ്റിക് കവർ വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ തടവികൊടുക്കാം. ഇത് മാവ് പരത്തുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയാണ്.
ഇനി മാവിൽ നിന്ന് കുറച്ചെടുത്തു കവറിൻമേൽ വെച്ചുകൊടുത്തു കൈ കൊണ്ട് പരത്തിയെടുക്കാം.കുറച്ച് കാട്ടിയോടുകൂടി പരത്തണം. ശേഷം ഫ്രൈ പാൻ എടുത്ത് എണ്ണ തടവികൊടുത്തു നല്ല മൊരിയനെ ചുട്ടെടുക്കാം. ചൂടോടെ കൂടെത്തന്നെ കഴിക്കാം. കറിയുടെ ആവശ്യമേ ഇല്ല.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മൈദ കൈപ്പത്തിരി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.