എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
വേണ്ട ചേരുവകൾ:
പാൽ : അര കപ്പ്
പഞ്ചസാര : അര കപ്പ്
കോൺ ഫ്ലോർ: രണ്ടു ടീസ്പൂൺ
ബട്ടർ: ഒരു ടീസ്പൂൺ
ഇൻസ്റ്റന്റ് കോഫി പൌഡർ: ഒരു ടീസ്പൂൺ
ഉപ്പ് : ഒരു നുള്ള്
പഞ്ചസാര: അര കപ്പ് ( For Caramelize )
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ പാൽ ലോ ഫ്ളയിമിൽ ചൂടാക്കുക. ഇതിലേക്ക് രണ്ടു ടീസ്പൂൺ കോൺ ഫ്ലോർ അല്പം പാലിൽ ലയിപ്പിച്ചു കട്ട ഇല്ലാതെ ചേർത്ത് രണ്ടു മിനിറ്റ് മിക്സ് ചെയ്ത് മാറ്റി വെക്കുക.
ഇനി ഒരു പാനിൽ അര കപ്പ് ഷുഗർ caramelize ചെയ്തെടുക്കുക.
ചെറിയ തീയിൽ മാത്രം ഇത് ചെയ്യുക. ഷുഗർ നന്നായി melt ആയി കഴിഞ്ഞു രണ്ടു ടീസ്പൂൺ വെള്ളം ഒഴിച്ച് കൊടുക്കുക.
അതിനു ശേഷം ഇതിലേക്ക് മുൻപ് തയ്യാറാക്കി വെച്ച പാൽ ഒഴിച്ച് കൊടുക്കുക. ഒരു നുള്ള് ഉപ്പ് കൂടെ ചേർത്ത് കൊടുത്തു നല്ല കട്ടി ആവുന്നവരെ നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ കൂടെ ചേർത്ത് നന്നായി ഇളക്കുക. നന്നായി കട്ടി ആയതിനു ശേഷം ഇതിലേക്ക് ഇൻസ്റ്റന്റ് കോഫി പൌഡർ അല്പം വെള്ളത്തിൽ ലയിപ്പിച്ചു യോചിപ്പിക്കുക. തീ ഓഫ് ചെയ്യുക…
ഈ മിക്സ് ഒരു ബട്ടർ അപ്ലൈ ചെയ്ത ബട്ടർ പേപ്പർ വെച്ച ബൗളിലേക്കു ഒഴിച്ച് കൊടുക്കുക. നന്നായി തണുക്കുന്നത് വരെ വെയിറ്റ് ചെയ്യുക. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു ചെറിയ പീസ് ആയി മുറിക്കുക.
കോഫി ബൈറ്റ് ടെസ്റ്റിൽ കോഫി ടോഫി റെഡി.
എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ.. ഇത് ഉണ്ടാക്കാൻ വളരെ സിമ്പിൾ ആണ്..
തയ്യാറാക്കുന്നത് എങ്ങനെ എന്ന് താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.