വേണ്ട ചേരുവകൾ
1.നുറുക്ക് ഗോതമ്പ്- 1 കപ്പ്
2.ശർക്കര ( grated)- 1.5 കപ്പ്
3.പഴം -2
4.ഏലക്കായ പൊടിച്ചത് – 1/4 tsp
5.ബേക്കിംഗ് സോഡ – ഒര് നുള്ള്
6.നെയ്യ് -2 tbsp
7.തേങ്ങ പൂൾ – 2tbsp
തയ്യാറാക്കുന്ന വിധം
സ്റ്റെപ് 1:- കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പ് 2 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർക്കാൻ വെക്കുക.
1.5 കപ് ശർക്കര 1/2 കപ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്ത് മാറ്റി വെക്കുക. 2 tbsp നെയ്യിൽ കുറച്ച് തേങ്ങ പൂൾ വറുത്ത് മാറ്റി വെക്കുക
സ്റ്റെപ് 2: കുതിർത്ത് വെച്ച നുറുക്ക് ഗോതമ്പ് ,പഴവും ഉരുക്കി വെച്ചിരിക്കുന്ന ശർക്കരയിൽ കുറച്ചും ചേർത്ത് നന്നായി മിക്സി യിൽ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഈ മിശ്രിതത്തിൽ 1/4 tsp ഏലക്ക പൊടിച്ചത് , ഒരു നുള്ള് baking soda , oru നുള്ള് ഉപ്പ് (നിർബന്ധമില്ല) ചേർത്ത് നന്നായി യോജിപ്പിച്ച് 30 mins rest cheyyan വെക്കുക.
അര മണിക്കൂർ കഴിയുമ്പോൾ മാവ് നല്ല സോഫ്റ്റ് ആകും. അതിലേക്ക് നെയ്യിൽ വറുത്ത് വെച്ച തേങ്ങ കൊത്തും ചേർത്ത് യോജിപ്പിക്കുക. ഇനി ഒരു ഉണ്ണിയ്യപ്പ ചട്ടിയിലെക് എണ്ണ നിറച്ചൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. എണ്ണ ചൂടകുമ്പോൾ medium flameilek മാറ്റി മാവ് ഓരോ കുഴിയിലും നിറച്ച് ഒഴിച്ച് കൊടുക്കുക..ഒരു വശം നന്നായി മൂത്ത് കഴിയുമ്പോൾ തിരിച്ച് ഇട്ടു നന്നായിട്ട് വേവിച്ചെടുക്കുക. നല്ല മൃദുവായ ഉണ്ണിയപ്പം ചൂട് ആറാതെ വയറു നിറയെ കഴിക്കുക 🙂…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉണ്ണിയപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.