Home Egg മുട്ട പഫ്സ് ഓവൻ ഇല്ലാതെ ഉണ്ടാക്കാം, എല്ലാവരും ട്രൈ ചെയ്തുനോക്കു

മുട്ട പഫ്സ് ഓവൻ ഇല്ലാതെ ഉണ്ടാക്കാം, എല്ലാവരും ട്രൈ ചെയ്തുനോക്കു

മുട്ട പഫ്സ്

പഫ്‌സ് ഷീറ്റ് ഉണ്ടാക്കാൻ :

മൈദ :2cup

പഞ്ചസാര:1tsp

ഉപ്പ് :1tsp

വെള്ളം

ഓയിൽ :2tbsp

 

മസാല ഉണ്ടാക്കാൻ

പുഴുങ്ങിയ മുട്ട :3

വെളിച്ചെണ്ണ :2tbsp

വലിയുള്ളി :2, ചെറുതായി അരിഞ്ഞത്

പച്ചമുളക്:2, ചെറുതായ് അരിഞ്ഞത്

കറിവേപ്പില :2തണ്ട്

ഇഞ്ചി വെളുത്തുളളി പേസ്റ്റ് :1tsp

ഉപ്പ് ആവിശ്യത്തിന്

മുളക്പൊടി :11/2tsp

മല്ലിപൊടി :1 1/2tsp

മഞ്ഞൾപൊടി :1/2tsp

ഗരം മസാല:1tsp

മല്ലിയില :3tbsp

മുട്ട

വനസ്പതി(ഡാൽഡ )

തെയ്യാറാക്കേണ്ടവിധം

ആദ്യം പഫ്‌സ് ഷീറ്റ് ഉണ്ടാക്കാം. അതിനായ് ഒരു പാത്രത്തിലേക്ക് മൈദ, ഉപ്പ്, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് നന്നായി കുഴക്കാം. ചപ്പാത്തി പരിവത്തിനേക്കാൾ ഇത്തിരി ലൂസ് ആവണം. ഇനി ഒട്ടിപ്പിടിക്കാതിരിക്കാൻ ഇത്തിരി ഓയിൽ ചേർത്ത് കുഴക്കം. ഇനി ഇത് 30 മിനുട്ട് റസ്റ്റ്‌ ചെയ്യാൻ വെക്കാം. ഈ സമയം നമുക്ക് മസാല ഉണ്ടാക്കാം. അതിനായി ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച് ചൂടാവുമ്പോൾ വലിയുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റാം. ശേഷം ഇഞ്ചി വെളുത്തുളളി പേസ്റ്റ് ചേർത്ത് ഒന്നുകൂടെ വഴറ്റാം. ഇനി ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാല എന്നിവകൂടെ ചേർത്ത് നന്നായി വഴറ്റാം. ഇനി ഇതിലേക്ക് ഇത്തിരി വെള്ളം ചേർത്ത് അടച്ചു വെച്ച് വേവിക്കാം. വെള്ളം വറ്റിവരുമ്പോൾ. കുരുമുളക് പൊടിയും കൂടെ ചേർത്ത് തീ ഓഫ്‌ ചെയ്യാം. ശേഷം മല്ലിയില വിതറി കൊടുത്ത് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചു ചേർക്കാം.
ഇനി കുഴച്ചുവെച്ച മാവ് 6 ഭാഗങ്ങൾ ആക്കിമാറ്റാം. ഇനി അതിൽ നിന്ന് ഒന്ന് എടുത്ത് പൊടി വിതറി നന്നായി പരത്താം. ഇനി ഇതിന് മുകളിൽ ഡാൽഡ തേച് പിടിപ്പിച്ചു രണ്ടുഭാഗത്തിൽ നിന്നും നടുവിലേക്ക് മടക്കാം. അതിന് മുകളിലും ഡാൽഡ തടവി വീണ്ടു രണ്ടു ഭാഗത്തിൽ നിന്നും നടുവിലേക്ക് മടക്കാം. ഇനി മറുഭാഗം എടുത്ത് കൈകൊണ്ട് ചതുരത്തിൽ പരത്തി മസാല നടുവിൽ വെച്ച ശേഷം 4 കോർണറിൽ നിന്നും നടുവിലേക്ക് മടക്കിവെക്കാം. എന്നിട്ട് മുകളിൽ മുട്ട തടവികൊടുക്കാം. ഇതു പോലെ ബാക്കിയുള്ളതും ചെയ്യാം. ശേഷം ഒരു ചരുവം എടുത്ത് അതിൽ ഉപ്പ് ഇട്ട് കൊടുത്ത് 5 മിനുട്ട് ചൂടാക്കാം ശേഷം ഉണ്ടാക്കിവെച്ചവ ഒരു pranna അലുമിനിയം പാത്രത്തിൽ വെച്ച് അത് ഉപ്പിന് മുകളിൽ റിങ് സ്റ്റാൻഡ് വെച്ച് അതിന്ൻലേക് ഇറക്കി വെക്കാം. എന്നിട്ട് ചെറിയ തീയിൽ 45 മുതൽ 50 മിനിറ്റ് വേവിക്കാം.
വീഡിയോ കാണാൻ മറക്കല്ലേ. ലൈക് ചെയ്യണേ
👉

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here