Home Chicken തനി നാടൻ സാമ്പാർ ചീര ചിക്കൻ.. വളരെ ടേസ്റ്റി ആയ റെസിപ്പി നിങ്ങളും ട്രൈ ചെയ്തു...

തനി നാടൻ സാമ്പാർ ചീര ചിക്കൻ.. വളരെ ടേസ്റ്റി ആയ റെസിപ്പി നിങ്ങളും ട്രൈ ചെയ്തു നോക്കൂ

 

ചേരുവകൾ

ചിക്കൻ, 1kg

സാമ്പാർ ചീര 4തണ്ട്

തേങ്ങ അരമുറി ചിരകിയത്

പരിപ്പ് വേവിച്ചത് 50gm

ചെറിയ ഉള്ളി 15 എണ്ണം

വെളുത്തുള്ളി 10അല്ലി

കറിവേപ്പില

പച്ചമുളക് 4

കുരുമുളക് പൊടി 1

ഗരം മസാല 1

മല്ലിയില

മല്ലിപൊടി 2സ്പൂൺ

മഞ്ഞപ്പൊടി 1/2

മുളകുപൊടി കാശ്മീരി 1സ്പൂൺ

തക്കാളി 2എണ്ണം

പെരുംജീരകം 1/2 സ്പൂൺ

ഓയിൽ

ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ചെയ്യേണ്ടത് നമ്മുടെ പരിപ്പും തേങ്ങ ചിരകിയതും ഒന്ന് വെണ്ണ പോലെ അരച്ച് എടുക്കുക… മാറ്റിവെക്കുക

ഒരു പാൻ വക്കുക ഓയിൽ ഒഴിക്കുക.. നല്ലപോലെ ചൂടായാൽ പെരുംജീരകം പൊട്ടിക്കുക… ഇതിലേക്ക് ചെറിയ ഉള്ളി ഇടുക നല്ലപോലെ വഴറ്റുക ഇതിലേക്ക് പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ഇടുക നന്നായി വഴറ്റുക തക്കാളി ചേർക്കുക നന്നായി വേവിക്കുക തക്കാളി നന്നായി ഒന്ന് വെന്ത് തുടങ്ങി എങ്കിൽ കോഴി ചേർക്കാം…

കോഴി ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിക്കുക… ഇതിലേക്ക് പൊടികൾ ചേർക്കാം മല്ലിപൊടി മഞ്ഞപ്പൊടി കാശ്മീരി മുളകുപൊടി ഗരം മസാല എല്ലാം ചേർത്ത് നന്നായി വഴറ്റുക… 5 മിനിറ്റ് അടച്ചു വേവിക്കാം വെള്ളം വേണേൽ ചേർക്കാം
ഇതിലേക്ക് നമ്മുടെ അരപ്പു ചേർക്കുക ഉപ്പും ചേർക്കാം… നാണായി ഒന്ന് അടച്ചു വേവിക്കുക.. കോഴി ഒക്കെ വെന്ത് കഴിഞ്ഞാൽ കുരുമുളക് പൊടി ചേർക്കുക എരിവിന് അനുസരിച്ചു ചേർക്കുക..

മല്ലിയിലയും.. അല്പം കറിവേപ്പില ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിക്കുക ഫിനിഷ് ചെയ്യാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ജീര ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here