Home Recipes ബ്രൗൺ നിറത്തിൽ വറുത്തു കോരിയ സവോളയും കശുവണ്ടിയും മുന്തിരിയും ഇടകലർന്നു വെളുത്തു സുന്ദരിയായ നെയ്ച്ചോറിന് വയറും...

ബ്രൗൺ നിറത്തിൽ വറുത്തു കോരിയ സവോളയും കശുവണ്ടിയും മുന്തിരിയും ഇടകലർന്നു വെളുത്തു സുന്ദരിയായ നെയ്ച്ചോറിന് വയറും മനസ്സും നിറക്കാനാവും.ഒന്ന് ട്രൈ ചെയ്തുനോക്കിയാലോ

 

നെയ്ച്ചോറ് തയാറാക്കുന്ന വിധം

ജീരകശാല അരി– 2 കപ്പ്

സവാള– 1 എണ്ണം

നെയ്യ് – ആവശ്യത്തിന്

ഡാൽഡ –3 സ്പൂൺ

ഏലയ്ക്ക–4

ഗ്രാമ്പൂ–4

കറുവാപ്പട്ട–1

ഉപ്പ് – ആവശ്യത്തിന്

വെള്ളം – 3 കപ്പ്

കശുവണ്ടി, മുന്തിരി-ആവശ്യത്തിന്

തെയ്യാറാക്കേണ്ടവിധം

ഒരു പാത്രത്തിൽ നെയ്യും ഡാൽഡയും ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറുത്തു കോരിവെയ്ക്കുക.

കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും വറുത്തു കോരി മാറ്റിവയ്ക്കുക. ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവയും 10 മിനുട്ട് കുതിർത്ത് കഴുകിയെടുത്ത അരിയും ഈ നെയ്യിൽ വറുക്കുക.

വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പും ചേർത്ത് മൂടി വയ്ക്കുക. വെള്ളം വറ്റാറാവുമ്പോൾ ഉപ്പ് വേണമെങ്കിൽ ഇടുക.

ചോറ് വെന്താൽ ഇറക്കി വയ്ക്കുക.

ഇതിനു മുകളിൽ വഴറ്റിയ ഉള്ളിയും കശുവണ്ടിയും മുന്തിരിയും വിതറി അലങ്കരിച്ച് പത്തു മിനുട്ട് ചെറിയ തീയിൽ ദം ചെയ്തെടുത്താൽ സ്വാദിശ്ടമായ നെയ്ച്ചോറ് തയ്യാർ.

വീഡിയോ കാണാം👉 Perfect GHEE RICE recipe | നെയ്ച്ചോറ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ..how to make Ghee Bhat / Neychoru

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here