Home Curry തനി നാടൻ ഉരുളക്കിഴങ്ങു കറി ‘ ചോറിന്റെയും , അപ്പത്തിന്റെയും , ചപ്പാത്തിയുടെയും കൂടെ കഴിക്കാവുന്ന...

തനി നാടൻ ഉരുളക്കിഴങ്ങു കറി ‘ ചോറിന്റെയും , അപ്പത്തിന്റെയും , ചപ്പാത്തിയുടെയും കൂടെ കഴിക്കാവുന്ന ഒരു നല്ല നാടൻ കറി ‘

Nadan Potato Curry

ചേരുവകൾ :

ഉരുളക്കിഴങ്ങു – 2 എണ്ണം
സവാള – 1 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
തക്കാളി – 1 എണ്ണം
തേങ്ങ ചിരകിയത് – 8 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/2 ടേബിൾസ്പൂൺ
മല്ലിപൊടി – 1 ടേബിൾസ്പൂൺ
ഗരം മസാല പൊടി – 1 ടീസ്പൂൺ
കറിവേപ്പില
വെള്ളം -1.5 കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ചെറിയ ഉള്ളി – 5 എണ്ണം
ഉപ്പ്‌ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

1. ഒരു പാനിൽ ചിരകിയ തേങ്ങാ , ചെറിയ ഉള്ളി , ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില എന്നിവ ഇട്ടു ചെറിയ തീയിൽ നന്നായിട്ട് വറുത്തെടുക്കുക . തേങ്ങ നല്ല ബ്രൗൺ കളർ ആവുന്ന വരെ വറുക്കുക . അതിനു ശേഷം മുളകുപൊടി , മഞ്ഞൾ പൊടി , മല്ലിപൊടി എല്ലാം ഇട്ടു നന്നായിട്ട് മൂപ്പിക്കുക . എന്നിട്ട് ഈ തേങ്ങ മിക്സിയിൽ ഇട്ട്‌ നല്ല മഷി പൊലെ അരച്ചു മാറ്റി വക്കുക .
2. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് സവാളയും പച്ചമുളകും , വേപ്പിലയും ഇട്ട് വഴറ്റുക . ശേഷം തക്കാളി കൂടെ ഇട്ട്‌ നല്ല പൊലെ വഴറ്റുക .
3. ഇനി ഇതിലേക്ക് ഉരുളക്കിഴങ്ങു കൂടെ ചേർത്ത് ഇളക്കി 1 മിനിറ്റ് വഴറ്റുക .
4. നമ്മൾ നേരത്തെ തയ്യാറാക്കിയ അരപ്പു ഇതിലേക്ക് ചേർത്ത് ഇളക്കുക . ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക .
5. കറി നന്നായിട്ട് തിളച്ചു കുറുകി, ഉരുളക്കിഴങ്ങു നല്ല പൊലെ വെന്തു കഴിഞ്ഞാൽ തീ കെടുത്താം .
6. ഇനി ഇതിലേക്ക് കുറിച്ച് ചെറിയ ഉള്ളി മൂപ്പിച്ചു ഒഴിച്ചുകൊടുക്കുക .
നമ്മളുടെ തനി നാടൻ ഉരുളക്കിഴങ്ങു കറി തയ്യാർ 😊!!

❤️വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here