Home Recipes മുട്ട ഉണ്ടെങ്കിൽ ഒരു തവണ ഇതു പോലെ ഉണ്ടാക്കി നോക്കൂ.. Egg manchurian.. വളരെ രുചികരമായ...

മുട്ട ഉണ്ടെങ്കിൽ ഒരു തവണ ഇതു പോലെ ഉണ്ടാക്കി നോക്കൂ.. Egg manchurian.. വളരെ രുചികരമായ ഒരു മുട്ട വിഭവം..

Egg manchurian

ചേരുവകൾ

മുട്ട നാലെണ്ണം

ഉപ്പ് ആവശ്യത്തിന്

കുരുമുളകുപൊടി അര ടീസ്പൂൺ

കോൺഫ്ലോർ മൂന്ന് ടേബിൾ സ്പൂൺ

മൈദ മൂന്ന് ടേബിൾ സ്പൂൺ

മഞ്ഞൾപൊടി കാൽ ടീസ്പൂൺ

കാശ്മീരി മുളകുപൊടി അര ടീസ്പൂൺ

കുരുമുളകുപൊടി കാൽ ടീസ്പൂൺ

ഓയിൽ ആവശ്യത്തിന്

ഇഞ്ചി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ

പച്ചമുളക് രണ്ടെണ്ണം

സവാള അരിഞ്ഞത് ഒന്ന്

കാപ്സിക്കം അരിഞ്ഞത് ഒന്ന്

ടോമാറ്റോ സോസ് മൂന്ന് ടേബിൾസ്പൂൺ

ചില്ലി സോസ് രണ്ട് ടേബിൾസ്പൂൺ

സോയാ സോസ് 2 ടീസ്പൂൺ

വിനിഗർ ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക

ഇനി മറ്റൊരു ബൗളിൽ കുറച്ച് ഓയിൽ പുരട്ടി റെഡിയാക്കി വെച്ചിട്ടുള്ള മുട്ടയുടെ മിക്സ് ഒഴിച്ചുകൊടുക്കുക ഇനി ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക

ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക

ഒരു ബൗളിലേക്ക് മൈദ കോൺഫ്ളോർ 2 നുള്ള് ഉപ്പ് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ബാറ്റർറെഡി ആക്കി എടുക്കുക മുറിച്ചു വെച്ചിട്ടുള്ള മുട്ട
എല്ലാം ഈ ബാറ്ററിൽ മുക്കി എണ്ണയിലിട്ട് ഫ്രൈ ചെയ്ത് മാറ്റുക.

ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് ചെറുതായി ഒന്ന് വഴറ്റുക ഇതിലേക്ക് ക്യാപ്സിക്കവും സവാളയും ചേർത്ത് അര മിനിട്ട് കൂടി വഴറ്റുക അതിനുശേഷം ടൊമാറ്റോ സോസ് സോയ സോസ് ചില്ലി സോസ് ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിറ്റ് കൂടെ വഴറ്റുക.

ഇതിലേക്ക് ഫ്രൈ ചെയ്ത് മാറ്റി വെച്ചിട്ടുള്ള മുട്ട കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കി കുറഞ്ഞ രീതിയിൽ രണ്ട് മിനിറ്റ് വയ്ക്കുക അതിനുശേഷം കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് നല്ലപോലെ മിക്സ് ആക്കുക നല്ല സൂപ്പർ രുചിയുള്ളഎഗ്ഗ് മഞ്ചുരിയൻ റെഡിയായി. ഡീറ്റെയിൽ ആയി അറിയുവാൻ വീഡിയോ ഒന്ന് കാണുക

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എഗ്ഗ് മഞ്ജൂരി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here