Home Curry നമുക്കിന്ന് പഴമാങ്ങ കറി ഉണ്ടാക്കിയാലോ, എല്ലാവരും തീർച്ചയായും ട്രൈ ചെയ്യണം സൂപ്പർ ടേസ്റ്റ് ആണ്...

നമുക്കിന്ന് പഴമാങ്ങ കറി ഉണ്ടാക്കിയാലോ, എല്ലാവരും തീർച്ചയായും ട്രൈ ചെയ്യണം സൂപ്പർ ടേസ്റ്റ് ആണ് തീർച്ചയായും ഇഷ്ടപെടും

പഴമാങ്ങ കറി
““““““““““

തെയ്യാറാക്കേണ്ടവിധം

പഴുത്ത മാങ്ങ ഒന്ന് നന്നായി തൊലികളഞ്ഞ് ഒരു കരിച്ചട്ടിയിലോടു ഇട്ടുകൊടുക്കാം.

അതിലേക്ക് 2 പച്ചമുളക് കീറിയത് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു കപ്പ് വെള്ളം ഇതെല്ലാം ഒഴിച്ച് നന്നായി ഇളക്കി നന്നായി വേവിച്ചെടുക്കാം.

മാങ്ങ വെന്തു ഉടഞ്ഞു പാകമായി വരുമ്പോൾ
അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേങ്ങ ഒരു പച്ചമുളക് 2 വെളുത്തുള്ളി അല്ലി അര ടീസ്പൂൺ ജീരകം കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക .

വെന്ത മാങ്ങ യിലേക്ക് ചേർത്തു കൊടുക്കാം.

ചെറിയ തിള വന്നു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം.

ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒരു ടീസ്പൂൺ കടുക് രണ്ട് വറ്റൽ മുളക് കുറച്ചു കറിവേപ്പിലയും ചേർത്ത് താളിച്ച് ഒഴിച്ചു കൊടുക്കാം.നമ്മുടെ പഴമാങ്ങ കറി റെഡിയായി വന്നിട്ടുണ്ട്.

എല്ലാരും എന്തായാലും ട്രൈ ചെയ്തു നോക്കണം.

പഴയ തലമുറയ്ക്ക് പരിചിതമായ ഈ കറി പുതിയ തലമുറയ്ക്ക് കൂടി പകർന്നു നൽകുന്നു.

Vedio കാണാൻ താഴെയുള്ള link ൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here