Home Pudding ബേക് ചെയ്യാതെ കുനാഫ ടേസ്റ്റിലൊരു കിടിലൻ സേമിയ പുഡ്ഡിംഗ് ഉണ്ടാകാം.. വളരെ ടേസ്റ്റി ആയ ഒരു...

ബേക് ചെയ്യാതെ കുനാഫ ടേസ്റ്റിലൊരു കിടിലൻ സേമിയ പുഡ്ഡിംഗ് ഉണ്ടാകാം.. വളരെ ടേസ്റ്റി ആയ ഒരു വിഭവമാണിത്..

ചേരുവകൾ

സേമിയ – 1 പാക്കറ്റ്

പാൽ – 3 കപ്പ്

പഞ്ചസാര – മുക്കാൽ കപ്പ്

കോൺഫ്ലോർ – 5 ടേബിൾസ്പൂൺ

ചീസ് ക്യൂബ്സ് – 2 എണ്ണം

വാനില എസ്സെൻസ് – 1 ടീസ്പൂൺ

നെയ്യ് / ബട്ടർ – 3 ടേബിൾസ്പൂൺ

ബദാം ക്രഷ് ചെയ്തത് – 2 ടേബിൾസ്പൂൺ

പിസ്താ പൊടിച്ചത് – അലങ്കരിക്കാൻ

ഉണ്ടാകുന്ന വിധം.

സേമിയ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക .ഒരു പാനിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ സേമിയ ,ബദാം പൊടിച്ചത് പഞ്ചസാര ചേർത്ത് നന്നായി വറുത്തെടുക്കുക .

ഇതിൽ നിന്ന് പകുതി ഒരു പുഡ്ഡിംഗ് ട്രേയിലേക് ഇട്ടു എല്ലായിടത്തും ഒരുപോലെ ആക്കി ഫ്രിഡ്ജിൽ വെക്കുക . ഒരു പാനിൽ പാൽ,കോൺഫ്ലോർ ,പഞ്ചസാര നന്നായി മിക്സ് ചെയ്തു ചൂടാക്കുക കട്ടിയായി വരുമ്പോൾ ചീസ്, വനില എസ്സെൻസ് ചേർത്ത് തീ ഓഫ് ചെയുക .

ഇത് സേമിയയുടെ മുകളിലേക്കു ഒഴിച്ചുകൊടുക്കുക .ബാക്കിയുള്ള സേമിയ ഇതിന്റെ മുകളിലേക്കിട് എല്ലായിടത്തും ഒരുപോലെ ആകുക .

പിസ്താ പൊടിച്ചത് വെച്ചലങ്കരിച്ചു ഫ്രിഡ്ജിൽ 4 മണിക്കൂർ സെറ്റ് ചെയ്യാനായി വെക്കുക . ഈസി ടേസ്റ്റി സേമിയ പുഡ്ഡിംഗ് റെഡി .

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സേമിയ പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here