..… പച്ച തീയൽ ….
സ്റ്റെപ് 1:-
ചേന( ഒരു ചെറിയ പീസ്), വഴുതനങ്ങ(1), വെള്ളരിക്ക ( ഒരു ചെറിയ പീസ്), കാരററ് (1) ഇവ ചെറിയ കഷണങ്ങൾ ആയി അരിഞ്ഞു എടുക്കുക..ഇത് ഒരു പത്രത്തിൽ ഇട്ട് 1.5 cup വെള്ളം ഒഴിക്കുക..ഇതിലേക്ക് മുരിങ്ങക്ക (1),പച്ചമുളക് (3), കറിവേപ്പിലയും,1/2 tbsp മുളക് പൊടി , 1/4 tsp മഞ്ഞൾ പൊടി , ഉപ്പും കൂടി ചേർത്ത് അടച്ച് വച്ച് മീഡിയം flamil ഇട്ടു വേവിച്ച് എടുക്കാം….
സ്റ്റെപ് 2:-
1.5 പിടി തേങ്ങ ചിരകിയത്, ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി,1/4 tsp ജീരകപ്പൊടി ,1/4 tsp മഞ്ഞൾ പൊടി ,1/2 tbsp മുളക് പൊടി ,3/4 cup വെള്ളം കൂടി മിക്സിയിൽ ചേർത്ത് നന്നായി അരച്ച് എടുക്കുക …
സ്റ്റെപ് 3:-
വേവിച്ച പച്ചക്കറിയിലേക്ക് അരച്ച് അരപ്പ് ചേർത്ത് കറി ഒന്ന് തിളപ്പിക്കുക..ഇനി ഒരു പാനിൽ 2 tbsp എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1/2 tsp കടുക് പോട്ടികുക ,4 വറ്റൽ മുളക് ,4 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിച്ച് എടുക്കുക.ഇനി കുറച്ച് കറിവേപ്പിലയും, ഒരു നുള്ള് മുളക് പൊടിക്കൂടി ഇട്ട് ചൂടാക്കി കറിയിൽ ചേർത്ത് കൊടുത്താൽ പച്ച തീയൽ റെഡി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പച്ച തീയൽ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.