Home Fish ചെമ്പല്ലി പൊള്ളിച്ചത് അടിപൊളി ആയും വളരെ എളുപ്പത്തിലും എങ്ങനെ ഉണ്ടാക്കാം എന്ന് നിങ്ങൾ കണ്ടു നോക്കൂ…...

ചെമ്പല്ലി പൊള്ളിച്ചത് അടിപൊളി ആയും വളരെ എളുപ്പത്തിലും എങ്ങനെ ഉണ്ടാക്കാം എന്ന് നിങ്ങൾ കണ്ടു നോക്കൂ… തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

 

ചേരുവകൾ

ചെമ്പല്ലി

വാഴയില

പച്ച മുളക്

വെളുത്തുള്ളി

സവോള

ഇഞ്ചി തക്കാളി

മുളക് പൊടി

മഞ്ഞൾ പൊടി

കുരുമുളക് പൊടി

ആവിശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം

ചെമ്പല്ലി കഴുകി വൃത്തിയാക്കി, വരഞ്ഞു,പൊടികൾ വെള്ളത്തിൽ കുഴച്ചു പേസ്റ്റ് ആക്കി മേക്കപ്പ് ഇടുക .

പത്തു മിനിറ്റ് വച്ചതിനു ശേഷം , എണ്ണയിൽ രണ്ടു മിനിറ്റ് വറക്കുക.

സഹ നടി നടന്മാരുടെ പേസ്റ്റ് ഉണ്ടാക്കി മീൻ വറുത്ത അതെ എണ്ണയിൽ , എണ്ണ തെളിയുന്നത് വരെ വഴറ്റുക .

മീൻ മാറിനേറ്റ് ചെയ്യാൻ ഉപയോഗിച്ച ബാക്കി പകുതി പേസ്റ്റ് ചേർത്ത് വഴറ്റുക .

വാഴയില വാട്ടി , അതിൽ വഴറ്റിയ പേസ്റ്റ് നിരത്തി വറുത്ത മീൻ അതിന്റെ മുകളിൽ വെക്കുക.

ബാക്കി അരപ്പു മീനിന്റെ മുകളിൽ ഇട്ട് , വാഴയിലയിൽ പൊതിഞ്ഞു കെട്ടുക.

മൺ ചട്ടിയിലോ ഇരുമ്പു ചട്ടിയിലോ എണ്ണ തൂവി രണ്ടു വശവും പത്തു മിനിറ്റ് വീതം പൊള്ളിച്ചു എടുക്കുക .

ഇല കരിയാതെ ഇരിക്കാൻ വെള്ളം തളിച്ച് കൊടുക്കണം .

നാരങ്ങാ മുറിയും ഉള്ളി അരിഞ്ഞതും വെച്ച് , ചൂചൂടോടെ വിളമ്പുക

അങ്ങനെ പൊട്ടലുകൾക്കും ചീറ്റലുകൾക്കും ഒടുവിൽ ഉർവശി തീയേറ്ററിൻറെ ഈ നാടകവും വിജയിപ്പിച്ചതായി അറിയിക്കുന്നു .

നന്ദി നമസ്കാരം…

വിശദമായി കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെമ്പല്ലി പൊള്ളിച്ചത് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here