ഗോതമ്പുപൊടി കൊണ്ട് സോഫ്റ്റ് പെറോട്ട :-
ചേരുവകൾ
ഗോതമ്പുപൊടി :2cup
മുട്ട :1
പഞ്ചസാര :1tsp
ഉപ്പ് :1tsp
സൺഫ്ലവർ ഓയിൽ /ഡാൽഡ ഉരുക്കിയത്
തെയ്യാറാക്കേണ്ടവിധം
ആദ്യമായി മാവ് കുഴച്ചു വെക്കാം. അതിനായി ഗോതമ്പുപൊടിയെടുത്ത് അതിലേക്ക് മുട്ട, പഞ്ചസാര, ഉപ്പ്, ആവിശ്യത്തിന് വെള്ളം എന്നിവ ചേർത് മിക്സ് ചെയ്യാം.ചപ്പാത്തിയും മാവിനേക്കാൾ ഇത്തിരി ലൂസ് ആയി വേണം കുഴക്കാൻ. ഇനി കുറച്ച് ഓയിൽ ചേർത്ത് ഒന്നുകൂടെ കുഴക്കം. കയ്യിൽ ഒട്ടിപിടിക്കാതിരിക്കാൻ വേണ്ടിയാണിത്. ഇനി നനഞ്ഞ തുണികൊണ്ട് അടച്ചു വെച്ച് 30 മിനുട്ട് റസ്റ്റ് ചെയ്യാൻ വെക്കാം.ശേഷം മാവ് ഒന്നുകൂടെ സോഫ്റ്റ് ആയിട്ടുണ്ടാവും. ഇനി ഇത് 4 ഉരുളകളാക്കി മാറ്റാം. ഇതിന്മേൽ ഓയിൽ തടവി 10 മിനുട്ട് വെക്കാം. ശേഷം കട്ടിയില്ലാതെ പരത്തിയെടുക്കാം.ഇനി ഞാൻ രണ്ടുവിതത്തിലാണ് ലയേഴ്സ് ആക്കുന്നത്. രണ്ടെണ്ണം ഞൊറിഎടുത്തും മറ്റു രണ്ടെണ്ണം നീളത്തിൽ കീറിയും.സംശയമുണ്ടെങ്കിൽ വീഡിയോ കാണാണേ. ഇനി ഇത് വട്ടത്തിൽ ചുറ്റിച് മുകളിൽ ഓയിൽ തടവി 10 മിനുട്ട് റസ്റ്റ് ചെയ്യാം. ശേഷം കൈ കൊണ്ട് അമർത്തി പരത്തി കൊടുക്കാം. ശേഷം ചുട്ടെടുക്കാം. സോഫ്റ്റ് പെറോട്ട തയ്യാർ.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.