Home Recipes ഞാനിവിടെ റെസിപ്പി യിലൂടെ കാണിക്കുന്നത് കുഴയാതെ വളരെ കുറച്ചു സമയം കൊണ്ട് ഒരുപാട് എണ്ണ ചേർക്കാതെ...

ഞാനിവിടെ റെസിപ്പി യിലൂടെ കാണിക്കുന്നത് കുഴയാതെ വളരെ കുറച്ചു സമയം കൊണ്ട് ഒരുപാട് എണ്ണ ചേർക്കാതെ തന്നെ എങ്ങനെയാണ് മെഴുക്കുപുരട്ടി പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് എന്നാണ്

ഒരു വെണ്ടയ്ക്ക മെഴുക്കുപുരട്ടി റെസിപ്പി ആണ്.

ഇതിൽ എന്താണിത്ര പുതുമ എന്നായിരിക്കും എല്ലാവരും വിചാരിക്കുന്നത്. സാധാരണ നമ്മൾ വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുന്ന സമയത്ത് എത്ര എണ്ണ ഒഴിച്ചാലും കുഴഞ്ഞ പോകുന്ന ഒരു ബുദ്ധിമുട്ട് എല്ലാവർക്കും ഉണ്ടാകാറുണ്ട്, ഞാനിവിടെ റെസിപ്പി യിലൂടെ കാണിക്കുന്നത് കുഴയാതെ വളരെ കുറച്ചു സമയം കൊണ്ട് ഒരുപാട് എണ്ണ ചേർക്കാതെ തന്നെ എങ്ങനെയാണ് മെഴുക്കുപുരട്ടി പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് എന്നാണ്

തെയ്യാറാക്കേണ്ടവിധം

തയ്യാറാക്കി എടുക്കുന്നതിനു വേണ്ടി ഞാനിവിടെ അരക്കിലോ വെണ്ടയ്ക്ക കട്ട് ചെയ്തിട്ടുണ്ട്, ഒരു നല്ല വലുപ്പമുള്ള പ്ലേറ്റും കൂടി എടുക്കുക അതിലേക്ക് ഈ വെണ്ടയ്ക്ക ഇട്ട് നിരത്തി കൊടുക്കുക ഫാൻ കൂടെ ഒന്ന് ഓൺ ചെയ്തു കൊടുക്കണം നല്ല കാറ്റുള്ള സ്ഥലമാണെങ്കിൽ പുറത്തു വെച്ചാലും മതിയാവും,ഇങ്ങനെ മിനിമം ഒരു 15 മിനിറ്റ് വയ്ക്കുക

അതിനുശേഷംസ്റ്റോവ് ആക്കി ഒരുപാൻ വച്ചു കൊടുക്കാം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക അതിലേക്ക് അല്പം കടുക് അല്പം ജീരകം ചേർത്തു കൊടുക്കാം ജീരകം വേണ്ട എന്നുണ്ടെങ്കിൽ ഒഴിവാക്കാവുന്നതേയുള്ളൂ

അതിനുശേഷം 4 പച്ചമുളക് നെടുകെ കീറിയതും 2 സവാള കട്ട് ചെയ്തത്, അൽപം കറിവേപ്പില ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിനുശേഷം വെണ്ടയ്ക്ക ചേർത്തുകൊടുക്കാം അതിലേക്ക് ആവശ്യത്തിന് ഉപ്പ് അൽപം മഞ്ഞൾപൊടി ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക മിനിറ്റ് ഇതുപോലെ വെക്കുകയാണെങ്കിൽ കുഴയാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയ്യാറായി കിട്ടും,

ഒരു തവണ ഈ ഒരു രീതിയിൽ തയ്യാറാക്കി നോക്കുക, റെസിപ്പി ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here