Home Biriyani ഒരു പെരുന്നാൾ സ്റ്റൈൽ അടിപൊളി ചിക്കൻ ബിരിയാണി വിഭവം ആയാലോ…Easy അയിട്ടൊരു Chicken Biryani ...

ഒരു പെരുന്നാൾ സ്റ്റൈൽ അടിപൊളി ചിക്കൻ ബിരിയാണി വിഭവം ആയാലോ…Easy അയിട്ടൊരു Chicken Biryani എന്നാല് Supper taste…

Chicken Biryani 
( പെരുന്നാൾ Spl )

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ biriyani rice വേവിച്ചിടുക്കയാണ് ചെയ്യുന്നത് . വേവിക്കുമ്പോൾ തന്നെ ഉപ്പും മസാലയും ചേർത്ത് ആണ് എടുക്കുന്നത്. ഏലക്കായ 10, ഗ്രാമ്പൂ 10, പട്ട 2 കക്ഷണം , തക്കോലം 5 , ജീരകം 2tsp , സജീരകം 1tsp 3സർവ്വസുഗന്ധിയുടെ ഇല എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക.

എന്നിട്ട് 1kg ബസുമതി അരി കഴുകി 20 mint കുതിർത്ത് വാല് വെച്ചത് ഇട്ട് മുക്കാല് വേവിക്കുക 2 ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക ഊറ്റിയെടുക്കുക . Biriyani rice ready😊

Chicken Masala ഉണ്ടാക്കാനായി 3kg chicken കഴുകി  വാലവെച്ചതിൽ മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളക് പൊടി ഉപ്പ് ആവശ്യത്തിന് എന്നിവ ചേർത്ത് നന്നായി ഇളക്കി 30 mint വെയ്ക്കുക .

ഒരു ചട്ടിയിൽ 7 സവോള അരിഞ്ഞത് oil ഒഴിച്ച് നന്നായി ഇളക്കി വഴറ്റണം. ഇതിലേക്ക് വെളുത്തുള്ളി 2കുടം അത്രയ്ക്ക് ഇഞ്ചി പച്ചമുളക് 10 എടുത്ത് mix യിൽ അടിച്ചെടുത്തത് ഇട്ട് നന്നായി വഴറ്റുക .

ഇതിൽ മുളകുപൊടി 3 tblsp, മല്ലിപ്പൊടി 4tbls , കുരുമുളക് പൊടി 1tbls , ഗരം മസാല പൊടി 1 tblsp , മഞ്ഞൾപ്പൊടി 1 tblsp , ഉപ്പ് ആവശ്യത്തിന് എന്നിവ ചേർത്ത് നന്നായി വഴറ്റുക. 2 തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക . ഇതിൽ ഇറച്ചി ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് വേവിക്കുക .

ഈ നേരം വേറൊരു ചട്ടിയിൽ നൈയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് മുന്തിരി 3 സവോള nice ആയി അരിഞ്ഞത് എന്നിവ ഗോൾഡൺ colour വറുത്തെടുക്കുക .

ഇറച്ചി വെന്തതിനു ശേഷം അതിൽ കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി സവോള എന്നിവ വറുത്തത് പൊടിച്ചിടുക . 1cup തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക . Chicken Masala Ready 😊. ഗെയിധം ഇടാനായുളള പാത്രത്തിൽ layers ആയി ഇറച്ചി മസാല , rice , അതിന് മുകളിൽ പുതീനയില മല്ലിയില അരിഞ്ഞത് നൈയ്യ് എന്നിവ ചേർത്ത് നന്നായി അടച്ചുവെച്ച് 20 mint ചെറിയ flaim ഇട്ട് ആവികയറ്റി എടുക്കുക .😊

അങ്ങനെ നമ്മുടെ Supper Chicken Biryani Ready😍😍😍

Easy അയിട്ടൊരു Chicken Biryani 🥰 എന്നാല് Supper taste ൽ കുറച്ച് Tips ഒക്കെ യായിട്ടാണ് വീഡിയോ കാണിക്കുന്നത്

കൂടുതൽ കാണുന്നതിനായി video നോക്കുക…..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ബിരിയാണി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here