വേണ്ട സാധനങ്ങൾ പറയാം
കുറച്ചു ബ്രഡ്
ശർക്കര
തേങ്ങ
അരിപൊടി
ഏലയ്ക്ക
ഉപ്പ്
എണ്ണയും
തയ്യാറാക്കുന്ന വിധം
ഫസ്റ്റ് ശർക്കര ഉരുക്കി\ശർക്കര പാനി ഉണ്ടാക്കണം . ഒരു മിക്സി ജാർ എടുത്തു ആവിശ്യത്തിന് ബ്രെഡും അരിപ്പൊടിയും ഇടുക . അതിലേക്കു ശർക്കര പാനിയുംകൂടി ചേർത്ത് അരച്ചെടുക്കുക .
കുറച്ചു ചിരകിയ തേങ്ങാ കൂടി ചേർത്താൽ നല്ലത്. ഉപ്പും ചേർക്കുക . നന്നായി അരച്ച് എടുക്കുക . അതിലേക്കു ഏലയ്ക്ക പൊടിച്ചത് ചേർക്കുക പിന്നെ തേങ്ങാ ചെറുതായി മുറിച്ചതും കൂടി ചേർത്ത് ഇളക്കി എടുക്കുക .
ഉണ്ണിയപ്പച്ചട്ടി സ്റ്റോവിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കുക . കുഴിയിലേക്ക് ഉണ്ണിയപ്പം ഉണ്ടാക്കുന്ന പോലെ കുറച്ചു ഒഴിച്ച് കൊടുക്കുക ഇടക്ക് ഒന്ന് തിരിച്ചിട്ടു കൊടുക്കണം .
വേവുമ്പോൾ കോരി എടുക്കാം . ചെറു ചൂടോടെ കഴിക്കാം .
വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉണ്ണിയപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.