നല്ല tasty ബിരിയാണി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാന്നു നോക്കിയാലോ…
Video here👉
Quick Chicken Biriyani:-
ആവശ്യമുള്ള സാധനങ്ങൾ :-
1.chicken-750g
2.ഉള്ളി -3 nos.
തക്കാളി -3 nos.
മല്ലിയില -3/4 cup
പുതിനയില -1/4 cup
തൈര് -1 cup
മുളകുപൊടി -1 1/2 TSp
ഗരംമസാലപ്പൊടി -1/2 TSp
മഞ്ഞൾപൊടി -1/2 TSp
3.പച്ചമുളക് -4 nos.
ഇഞ്ചി-1″ piece
വെളുത്തുള്ളി -4-5 nos.
4.ബസ്മതി അരി -3 cups
5.ഏലക്കായ -4 എണ്ണം
ഗ്രാമ്പു -4 എണ്ണം
പട്ട -small piece
6.cashew nuts
raisins
7.ചെറുനാരങ്ങാനീര് -1TbSp
8.oil-2 TbSp
നെയ്യ് -2TbSp
9.ഉപ്പ്
പാകം ചെയ്യുന്ന വിധം:-
മൂന്നാമത്തെ ചേരുവ ചതക്കിയെടുക്കുക . ഒരു പാനിൽ രണ്ടും മൂന്നും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ച ശേഷം ചിക്കൻ ചേർത്തു നന്നായി mix ചെയ്യുക…ഇനി ഇതൊരു പകുതി വേവാകുന്നത് വരെ cook ചെയ്യുക…എന്നിട്ട് flame off ചെയ്യാം…
ഒരു പ്രഷർ കുക്കറിൽ നെയ്യ്,ഓയിൽ ഒഴിച്ചു ചൂടാവുമ്പോൾ അതിലേക്ക് ഉള്ളി ചേർത്തു ഗോൾഡൻ കളർ ആവുമ്പോൾ വറുത്തു കോരുക…ഇതിലേക്ക് അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി കൂടി ചേർത്തു വറുത്തു കോരുക…ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു ഇളക്കി 1/2 മണിക്കൂർ കുതിർത്തു വെള്ളം കളഞ്ഞു വെച്ച ബസ്മതി അരി ചേർക്കുക…അരി വിട്ടു നിൽക്കുന്നത് വരെ വറുത്തെടുക്കണം….ഇതിലേക്ക് വേവിച്ചു വെച്ച ചിക്കൻ ചേർത്തു കൊടുക്കുക…4 1/2 കപ്പ് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക(ചിക്കൻ stock+hot water)…ഇതിലേക്ക് ചെറുനാരങ്ങാനീര്,ഉപ്പ് ചേർത്തു നന്നായി ഇളക്കി കൊടുക്കുക…പകുതി fry ചെയ്ത ഉള്ളി ചേർത്തു കൊടുക്കുക…ഇനി കുക്കർ മൂടി വെക്കുക …weight ഇടരുത്…steam വരാൻ തുടങ്ങുമ്പോൾ weight ഇട്ട് ഒരു 5 മിനിറ്റ് സിം ആക്കി വെക്കുക…എന്നിട്ട് flame off ആക്കി 5 മിനിറ്റിനു ശേഷം മാത്രം കുക്കർ തുറക്കുക…എന്നിട്ടു ശ്രദ്ധിച്ച മിക്സ് ചെയ്യുക…വറുത്ത ഉള്ളി,cashew nuts,raisins ഇട്ട് സെർവ് ചെയ്യാം…
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.