ചേരുവകൾ
ചിക്കൻ ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചു കഷ്ണങ്ങളാക്കിയത് – 1 കപ്പ്
മുട്ട – 4
മൈദ – അരക്കപ്പ്
ഓയിൽ – കാൽ കപ്പ്
സവാള അരിഞ്ഞത് – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
പച്ചമുളക് – 2
മുളക്പൊടി – 1 ടീസ്പൂൺ മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മല്ലിപൊടി – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
കുരുമുളക്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില
നെയ്യ് – 1 ടീസ്പൂൺ
ഓയിൽ – 2 റ്റേബിൾസ്പൂൺ
ഉണ്ടാകുന്ന വിധം
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ സവാള ,പച്ചമുളക് ,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർത്തു നന്നായി വഴറ്റുക ഇതിലേക്കു മഞ്ഞൾ ,മുളക് ,മല്ലിപൊടി ,ഗരം മസാല ,ഉപ്പ് ,വേവിച്ച ചിക്കൻ ചേർത്ത് വഴറ്റുക നന്നായി മൂത്തുവരുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക
.ഒരു ബൗളിൽ മുട്ട ഉപ്പ് കുരുമുളക്പൊടി ചേർത്ത് നന്നായി അടിച്ചെടുക്കുക ഇതിലേക്കു ഓയിൽ ,മൈദ ചേർത്ത് മെല്ലെ ഇളക്കുക .
കുക്കറിൽ നെയ്യൊഴിച്ചു എല്ലാ ഭാഗത്തും ആക്കി മുട്ടയുടെ കൂട്ട് പകുതി ഒഴിച്ചുകൊടുത്തു 2 മിനുട്ട് മൂടിവെക്കുക ശേഷം ഇതിന്റെ മുകളിലേക്കു മസാല വെച്ചുകൊടുക്കുക .
ഇതിന്റെ മുകളിലായി ബാക്കി മാവൊഴിച്ചു കൊടുത്തു മുകളിൽ മല്ലിയില വിതറി കുക്കർ അടച്ചുവെച്ചു വിസിലില്ലാതെ 20 മിനുട്ട് കുറഞ്ഞ തീയിൽ വേവിക്കുക .
ചിക്കൻ സ്പോന്ജ് കേക്ക് റെഡി .
Pls click above link for detailed video
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.