Home Recipes ബ്രേക്ക്ഫാസ്റ്റ് ആയും ചായക്ക് സ്നാക് ആയും കഴിക്കാൻ ഇതിൽ നിന്നും ഒന്നു മതി എല്ലാവരും ഇത്...

ബ്രേക്ക്ഫാസ്റ്റ് ആയും ചായക്ക് സ്നാക് ആയും കഴിക്കാൻ ഇതിൽ നിന്നും ഒന്നു മതി എല്ലാവരും ഇത് ട്രൈ ചെയ്യണം

 

ചേരുവകൾ

റവ അരക്കപ്പ്
കടലമാവ് അരക്കപ്പ്
ഉരുളക്കിഴങ്ങ് ഒന്ന്
ഉപ്പ് ആവശ്യത്തിന്
ഗരം മസാല അര ടീസ്പൂൺ
ജീരകപ്പൊടി ഒരു ടീസ്പൂൺ
നാരങ്ങാനീര് ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ
കാൽകപ്പ് വെള്ളം
മുളക് അര ടീസ്പൂൺ
സവാള അരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ
തക്കാളി രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് 1
കറിവേപ്പില മല്ലിയില ചെറുതായി അരിഞ്ഞത് കുറച്ച്

തെയ്യാറാക്കേണ്ടവിധം

ഒരു ബൗളിലേക്ക് റവ, കടലമാവ്, ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത്, ഉപ്പ്, ഗരംമസാല, ജീരകപ്പൊടി, നാരങ്ങനീര്, ബേക്കിംഗ് സോഡാ, ഉപ്പ്ആവശ്യത്തിന് കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇനി ഒരു 10 മിനിറ്റ് മൂടിവയ്ക്കുക. 10 മിനിറ്റിനു ശേഷം റവ എല്ലാം വെള്ളത്തിൽ നല്ലപോലെ കുതിർന്നു വന്നിട്ടുണ്ടാകും. ഇതിലേക്ക് മുളകുപൊടി, പച്ചമുളക്, കറിവേപ്പില, തക്കാളി, സവാള എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു ഇനി ഒരു പാത്രത്തിൽ കുറച്ച് ഓയിൽ പുരട്ടി അതിനു ശേഷം പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക 10 മിനിറ്റ് വെച്ച് ആവിയിൽ വേവിച്ചെടുക്കുക അതിനുശേഷം മുറിച്ചെടുക്കുക. ഓരോകഷണങ്ങളും ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചെറുതായി ഫ്രൈ ചെയ്യുക
വീഡിയോ കാണാൻ.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here