Home Curry നാവില്‍ നിന്ന് രുചി മായാത്ത ഒരു സ്പെഷ്യൽ നാടൻ ബീഫ് കറി 👌ഒരു തവണ എങ്കിലും...

നാവില്‍ നിന്ന് രുചി മായാത്ത ഒരു സ്പെഷ്യൽ നാടൻ ബീഫ് കറി 👌ഒരു തവണ എങ്കിലും ട്രൈ ചെയതു നോക്കൂ.. അടിപൊളി 😋😋

ബീഫ് എല്ലാവരുടെയും പ്രിയ വിഭവം ആണ്‌.
എങ്കിൽ ഇതാ വളരെ എളുപ്പത്തില്‍ തയാറാക്കുന്ന ഒരു സ്പെഷ്യൽ ബീഫ് കറി.
പ്രാതലിനോ ലഞ്ച് നോ അത്താഴത്തിനോ ഒക്കെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി recipe ആണ്‌.

#Ingredients

Beef 800 gm
ചെറിയ ഉള്ളി 12 അല്ലി
കുരുമുളക് പൊടി 2 tsp
ഗരം മസാല 1/4 tsp +1/2 tsp
മുളക്‌ പൊടി 1/2 tbs
മല്ലി പൊടി 1.5 tbs
മഞ്ഞള്‍ പൊടി 1/4 tsp+1/2 tsp
നാരങ്ങ നീര് അര മുറി
കറിവേപ്പില

ഉലുവ 1/4 tsp
സവാള 3 മീഡിയം
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 2.5 tbs
പച്ചമുളക് 2 എണ്ണം
തക്കാളി 2 ചെറുത്
മല്ലിയില
വെള്ളം

#preparation

ബീഫ് കറിവേപ്പില വരെയുളള ചേരുവകള്‍ ചേര്‍ത്ത് നന്നായി തിരുമ്മി 3/4 കപ്പ് വെള്ളം ചേര്‍ത്തു cooker ഇല്‍ 85-90 % വരെ വേവിക്കുക.
ഒരു സോസ് പാനില്‍ വെളിച്ചെണ്ണ ചേര്‍ത്തു ഉലുവ മൂപ്പിക്കുക. സവാള മുതൽ തക്കാളി വരെ ഉള്ള ചേരുവകള്‍ യഥാക്രമം വഴറ്റുക. മഞ്ഞള്‍പ്പൊടി യും മല്ലിപ്പൊടി യും ചേര്‍ത്തു വഴറ്റുക. വേവിച്ച ബീഫ് അതിന്റെ വെള്ളത്തിന്റെ കൂടെ ചേര്‍ക്കുക. 1/2 കപ്പ് വെള്ളം കൂടെ ചേര്‍ത്തു അടച്ചു വെച്ച് 8-10 മിനിറ്റ് വേവിക്കുക. ഗരം മസാല യും മല്ലിയില യും ചേര്‍ത്തു ഇളക്കി stove ഓഫ്‌ ചെയ്യുക 😋😋👌

അപ്പൊ എന്താ യാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ 😋👌

 

വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യുക 👍

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here