സൂപ്പർ ടേസ്റ്റി മലബാർ മട്ടൻ കറി
വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്
മട്ടൻ അര കിലോ
സവാള മൂന്നെണ്ണം
ചെറിയുള്ളി 250 ഗ്രാം
തക്കാളി-2
പച്ചമുളക്-3
ജിഞ്ചർ ഗാർലിക് പേസ്റ്റ് ഒരു ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ആവശ്യത്തിന് വെളിച്ചെണ്ണ
കറിവേപ്പില മല്ലിയില
കാശ്മീരി ചില്ലി പൗഡർ രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപൊടി ഒരു ടീസ്പൂൺ
ഗരം മസാല ഒരു ടേബിൾ സ്പൂൺ
പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ
മല്ലിപ്പൊടി-2 1/2 ടേബിൾ സ്പൂൺ
മീൻ മസാല ഒന്നര ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് 10 എണ്ണം
ഗ്രാമ്പൂ പട്ട അഞ്ചെണ്ണം വീതം
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വെച്ച് മട്ടനിൽ ചെറിയ ഉള്ളിയും സവാളയും പച്ചമുളകും മുളക് പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ഗരംമസാലയും മല്ലിപ്പൊടിയും ചേർത്ത് അത് അതിൽ മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക അല്പം വെള്ളം കൂടി ചേർത്ത് കുഴച്ചെടുക്കണം. ഇനി ഇത് കുക്കറിൽ ഒരു മൂന്ന് നാല് വിസിൽ ഇട്ട് വേവിച്ചെടുക്കാം.ശേഷം മറ്റൊരു ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കുറച്ച് ഗ്രാമ്പു പട്ട ചേർത്ത് മൂപ്പിച്ച് എടുക്കാം. ഇതിലേക്ക് അരിഞ്ഞ ഒരു സവാള കൂടി ചേർത്ത് വഴറ്റി ഇതിലേക്ക് മട്ടൻ മസാല അല്ലാതെ ബാക്കിയെല്ല മസാലകൾ കൂടി ചേർത്തുകൊടുക്കാം. എന്നിട്ട് ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മട്ടൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം.മട്ടൻ കറി ഇളക്കിയ ശേഷം ഇതിലേക്ക് മട്ടൻ മസാല കൂടിച്ചേർത്ത് ചൂടായതിനു ശേഷം അവസാനമായി കറിവേപ്പിലയും മല്ലിയിലയും ചതച്ച വെളുത്തുള്ളിയും ചേർത്ത് ഒന്ന് വറ്റിച്ചെടുത്താൽ നമ്മുടെ സ്വാദിഷ്ടമായ മട്ടൻ കറി തയ്യാറാക്കുന്നതാണ്…..
…….
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.