Home Recipes ഇന്ന് നമ്മൾ ഒരു മലബാർ സ്നാക് ആണ് ട്രൈ ചെയ്യാൻ പോകുന്നത്, പഴം നിറച്ചത് എല്ലാവരും...

ഇന്ന് നമ്മൾ ഒരു മലബാർ സ്നാക് ആണ് ട്രൈ ചെയ്യാൻ പോകുന്നത്, പഴം നിറച്ചത് എല്ലാവരും തീർച്ചയായും ട്രൈ ചെയ്യണം എല്ലാവർക്കും ഇഷ്ടപ്പെടും

Malabar snack പഴംനിറച്ചത് :–

ചേരുവകൾ

നേന്ത്രപ്പഴം :3

തേങ്ങ ചിരവിയത് :1cup

പഞ്ചസാര:2tbsp

അണ്ടിപ്പരിപ്പ്, മുന്തിരി

ഏലക്കായ പൊടിച്ചത് :1/2tsp

നെയ്യ് :2tbsp

മൈദ :2tbsp

വെള്ളം

തെയ്യാറാക്കേണ്ടവിധം

ആദ്യം മൈദയും വെള്ളവും ചേർത്ത് പശ ഉണ്ടാക്കിവെക്കാം കുറച്ച് ഏലക്കായയും പഞ്ചസാര യും പൊടിച്ചത് ചേർത്ത് മിക്സ്‌ ചെയ്യാം.ഇനി നേന്ത്രപ്പഴം എടുത്ത് തൊലി കളഞ്ഞു നെടുകെ കീറിക്കൊടുക്കാം. എന്നിട്ട് ഉള്ളിലുള്ള കുരുകളുടെ ഭാഗം കളയാം. ഇവിടെയാണ് നമ്മൾ ഫില്ലിങ്സ് നിറക്കുന്നത്.

ഇനി ഫില്ലിങ്സ് ഉണ്ടാക്കാം. അതിനായി ഒരു ചട്ടിയെടുത്ത് ചൂടാക്കാം.ചൂടാവുമ്പോൾ നെയ്യ് ചേർത്ത് അതിൽ അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കാം.ഇതിലേക്ക് തേങ്ങ ചിരവിയത് ചേർത്ത് വറുത്തെടുക്കാം. ഇനി ഇതിലേക്ക് പഞ്ചസാരയും ഏലക്കാപൊടിച്ചതും ചേർത്ത് നന്നായിവഴറ്റാം. ഫില്ലിങ്സ് റെഡിയായി.

ഇനി ഇത് പഴത്തിന്റെ ഉള്ളിൽ നിറച്ചു അതിന് പുറമെ മൈദ മിക്സ്‌ കൊണ്ട് അടക്കാം.എന്നിട്ട് ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പഴം നിറച്ചത്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here