Home Recipes മുട്ടയും പഴവും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്യൂ വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ...

മുട്ടയും പഴവും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്യൂ വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഈ കിടിലൻ സ്നാക്….

ഈ ഒരു ചേരുവ കൂടി ചേർത്ത് ഇത് ഉണ്ടാക്കിയാൽ ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്…. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമാകുന്ന ഈ സ്നാക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം തീർച്ചയായും ഇഷ്ടമാവും….

ആവശ്യമുള്ള സാധനങ്ങൾ

മുട്ട-4
പഴം-2
പഞ്ചസാര-2tbsp
വാനില എസൻസ്-1tsp
അണ്ടിപ്പരിപ് -ആവശ്യത്തിന്
കിസ്മിസ് -ആവശ്യത്തിന്
ബട്ടർ -1+1tbsp

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ഒഴിച്ച് അതിനുശേഷം നമ്മൾ മുറിച്ചിട്ട് വച്ചിരിക്കുന്ന 2 പഴം അതിലിട്ട് 3 മിനിറ്റ് വാട്ടി എടുക്കുക.. പഴത്തിനെ നിറം ഒരു മഞ്ഞ കളർ ആകുന്ന സമയത്ത് പഴം പാനിൽ നിന്നും മാറ്റിയെടുക്കാം….
ഈ സെയിം പാനിലേക്ക് ഒരു ടേബിൾസ്പൂൺ കൂടി ബട്ടർ ഒഴിച്ചതിനുശേഷം കുറച്ച് അണ്ടി പരിപ്പും കിസ്മിസും വറുത്തു കോരാം….

ഇനിയൊരു മിക്സിയുടെ ജാർലേക്ക് നാല് മുട്ടയും ഒരു ടീസ്പൂൺ വാനില എസൻസും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഇട്ട് അടിച്ചു എടുക്കാം…

മുട്ട നല്ലവണ്ണം അടിച്ചെടുത്ത് ശേഷം അത് ഒരു ബൗളിലേക്ക് മാറ്റാം ഇനി നമ്മൾ നേരത്തെ വാട്ടിവെച്ച പഴവും കിസ്മിസും അണ്ടിപ്പരിപ്പും അതിലേക്കു ഇട്ടു മിക്സ് ചെയ്ത് എടുക്കാം

ഇനി ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടായ ഒരു പാനിലേക്ക് ഒഴിച്ച് അതിനുശേഷം നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട പഴം മിക്സ് അതിലേക്ക് ഒഴിച്ചുകൊടുക്കുക പാത്രം അടച്ചു വെച്ച് 25 മിനിറ്റ് വേവിച്ചെടുക്കാം…

25 മിനിട്ടിനു ശേഷം പാത്രം തുറന്ന് നോക്കാം സ്വാദിഷ്ടമായ കായ്പോള റെഡി

വീഡിയോ കാണണമെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയൂ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here