ചേരുവകൾ
ബീഫ് ഒരു കിലോ
മഞ്ഞൾപ്പൊടി മുക്കാൽ ടി സ്പൂൺ
മല്ലിപ്പൊടി രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
സവാള നാലെണ്ണം
തക്കാളി മൂന്നെണ്ണം
പച്ചമുളക് 5
കറിവേപ്പില കുറച്ച്
മല്ലിയില കുറച്ച്
ഓയിൽ ഒരു ടേബിൾ സ്പൂൺ
നെയ്യ് ഒരു ടേബിൾ സ്പൂൺ
കറുവപ്പട്ട രണ്ട്
ഗ്രാമ്പൂ മൂന്ന്
ഏലക്ക 3
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കി 30 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം ഒരു പ്രഷർകുക്കറിൽ ഇട്ട് കാൽകപ്പ് വെള്ളം കൂടി ചേർത്ത് വേവിച്ചെടുക്കുക കുക്കറിൽ ഒരു 8 വിസിൽ ആകുമ്പോൾ ബീഫ് റെഡി ആയിട്ടുണ്ടാകും
അരി നാല് കപ്പ്
വെള്ളം അഞ്ച് കപ്പ് ഒരു കപ്പ് ഗ്രേവി
ബീഫ് വെന്തുകഴിയുമ്പോൾ കുക്കറിൽ നിന്ന് ബീഫും ബീഫ് വെന്ത വന്നിട്ടുള്ള ഗ്രേവി സെപ്പറേറ്റ് ആക്കി എടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രം വെച്ച് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ നെയ്യും രണ്ട് ടേബിൾസ്പൂൺ ഓയിലും ഒഴിച്ചുകൊടുക്കുക ഇതിലേക്ക് കറുവപ്പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് ചൂടാക്കുക അതിനുശേഷം ഒരു സവാള അരിഞ്ഞത് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക ഇതിലേക്ക് മാറ്റിവെച്ചിട്ടുണ്ട് ബീഫ് കൊടുത്ത ഒരു നാലു മിനിറ്റോളം നല്ലപോലെ റോസ്റ്റ് ചെയ്ത് എടുക്കുക
ഇതിലേക്ക് കുറച്ചു മല്ലിയിലയും കറിവേപ്പിലയും ഒരു ടീസ്പൂൺ ഗരംമസാല കൂടെ ചേർത്ത് വേണം റോസ്റ്റ് ചെയ്ത് എടുക്കുവാൻ.അതിനു ശേഷം ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവിൽ എടുക്കുക 4കപ്പ് അരിക്ക് 6 കപ്പ് വെള്ളം ആണ് ഞാൻ എടുക്കുന്നത് 5 കപ്പ് വെള്ളവും ഒരു കപ്പ് ബീഫ് വേവിച്ച ഗ്രേവിഅങ്ങനെ മൊത്തം 6 കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ തിളച്ചതിനു ശേഷം ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് അതിൽ ചേർക്കുക.4 കപ്പ് ജീരകശാല അരി ആണ് എടുത്തിട്ടുള്ളത്. 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തി
അതിനുശേഷം വെള്ളം എല്ലാം അതിനുശേഷം കളഞ്ഞു എടുക്കുക ഇത് നമുക്ക് മസാല ചേർത്തിട്ടുള്ള വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാം. അഞ്ചു മിനിറ്റ് മീഡിയം ഫ്രെയിമിൽ വെച്ച് വേവിക്കുക അതിനുശേഷം ഒന്ന് ഇളക്കിക്കൊടുക്കുക വീണ്ടും മൂടി വെച്ച് ഏറ്റവും കുറഞ്ഞ തീയിൽ 10 മുതൽ 12 മിനിറ്റ് വയ്ക്കുക നല്ല പെർഫെക്ട് ആയിട്ടുള്ള ഇറച്ചി ചോറ് റെഡി ആയിട്ടുണ്ട്
വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇറച്ചി ചോറ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.