Home Recipes ഒരുപാട് ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു തക്കാളി അച്ചാർ റെസിപ്പി...

ഒരുപാട് ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു തക്കാളി അച്ചാർ റെസിപ്പി ആയിട്ടാണ് വന്നിരിക്കുന്നത്

തക്കാളി അച്ചാർ

തക്കാളിക്ക് വില കുറവുള്ള സമയത്ത് അല്പം അധികം വാങ്ങിച്ച് ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടുകൂടാതിരിക്കും, ചോറ് ദോശ ഇഡ്ഡലി ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി കോമ്പിനേഷനാണ്

ഞാനിവിടെ രണ്ട് കിലോ തക്കാളി ആണ് എടുത്തിരിക്കുന്നത് ആദ്യം തന്നെ ഇത് ചെറുതായി കട്ട് ചെയ്ത് എടുക്കുക അതിനുശേഷം വലിയൊരു പാത്രത്തിലേക്ക് മാറ്റാം. ഒരു രണ്ട് നാരങ്ങ വലുപ്പത്തിൽ പിഴുപുളി ചേർത്ത് അടുപ്പിൽവച്ച് വേവിക്കുക തക്കാളിയുടെ നീര് വറ്റുന്നതുവരെ വേവിച്ചെടുക്കുക അതിനുശേഷം അതിലേക്ക് നാലു മുതൽ അഞ്ച് ടേബിൾസ്പൂൺ വരെ മുളകുപൊടി ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ ഉലുവപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം, അതിനുശേഷം തവികൊണ്ട് ചെറുതായൊന്ന് ഉടച്ച്

 

കൊടുക്കുക, ഇനി ഈ പാത്രം മാറ്റിവയ്ക്കാം വേറൊരു പാൻ വച്ചു കൊടുക്കാം അതിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് കടുക്
ജീരകം ഇട്ടു പൊട്ടിക്കുക അതിനുശേഷം അതിലേക്ക് വെളുത്തുള്ളി ചേർക്കാം, വെളുത്തുള്ളി നന്നായി മൂത്ത അതിനുശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർക്കുക നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന തക്കാളിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, ആവശ്യമെങ്കിൽ കായപ്പൊടി ചേർത്തു കൊടുക്കാം ഞാൻ ഇവിടെ കായപ്പൊടി ചേർക്കാതെ ആണ് തയ്യാറാക്കിയിരിക്കുന്നത് അടിപൊളി തക്കാളി അച്ചാർ ഇവിടെ സിമ്പിൾ ആയിട്ട് റെഡിയായിട്ടുണ്ട് എല്ലാവരും ഈയൊരു രീതി ഒരു പ്രാവശ്യം തയ്യാറാക്കി നോക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here