Home Curry ഒരു അടിപൊളി ഗോവൻ ഫിഷ് കറി ഉണ്ടാക്കിയാലോ …….എങ്കിൽ ഇതാ എളുപ്പത്തിൽ ഒരു ഗോവൻ ഫിഷ്...

ഒരു അടിപൊളി ഗോവൻ ഫിഷ് കറി ഉണ്ടാക്കിയാലോ …….എങ്കിൽ ഇതാ എളുപ്പത്തിൽ ഒരു ഗോവൻ ഫിഷ് കറി ഉണ്ടാകാനുള്ള റെസിപ്പി ….

 

ചേരുവകൾ :

മീൻ – അര കിലോ

സവാള – രണ്ടു ഇടത്തരം

പച്ചമുളക് – രണ്ടെണ്ണം

വെള്ളം – മൂന്ന് കപ്പ്

ഉപ്പ് – ആവശ്യത്തിന്

എണ്ണ- നാല് ടേബിൾസ്പൂൺ

മസാല :

തേങ്ങ ചിരകിയത് – ഒരു കപ്പ്

മുളക് പൊടി – രണ്ടു ടേബിൾസ്പൂൺ

ജീരകം – ഒരു ടീസ്പൂൺ

മല്ലി (മുഴുവനോടുള്ളത്) – ഒരു ടേബിൾസ്പൂൺ

കുരുമുളക് – ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി – അര ടീസ്പൂൺ

വെളുത്തുള്ളി – ആറ്‌ അല്ലി

ഇഞ്ചി – ഒരിഞ്ചു

പുളി – ഒരു നാരങ്ങാ വലിപ്പം

തയാറാകുന്ന വിധം :

മീനിൽ ഉപ്പിട്ട് നന്നായി പുരട്ടി വെക്കുക .

ഒരു മിക്സര് ജാറിൽ തേങ്ങ ചിരകിയതും, മുളക് പൊടിയും, ജീരകവും, മല്ലിയും, മഞ്ഞൾ പൊടിയും, കുരുമുളകും, വെളുത്തുള്ളിയും, ഇഞ്ചിയും,പുളി വെള്ളവും ഒരുമിച്ചിട്ടു നല്ലവണ്ണം അരച്ചെടുക്കുക.

ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതും അരിഞ്ഞു വെച്ച സവാള, പച്ചമുളക് എന്നിവ ഇട്ടു ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക.

സവാളയുടെ നിറം മാറുന്നതോടെ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല ഇതിൽ ചേർക്കുക. ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നന്നായിട്ടു യോജിപ്പിക്കുക. വീണ്ടും രണ്ടു ഗ്ലാസ് വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം പാത്രം അടച്ചു വെച്ച് ചൂടാക്കുക. ഈ മസാല നന്നായി തിളച്ചതിനു ശേഷം മീൻ ഇതിലേക്ക് ഇടുക. ഈ സമയം ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇനി പാത്രം അടച്ചു വെച്ച് ഏഴു മിനിട്ടോളം മീൻ വേവിച്ചെടുക്കുക. ഇനി അടപ്പു തുറന്നു വെള്ളം വറ്റുന്നത് വരെ വേവിക്കുക. വെള്ളം വറ്റി ചാറ് കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. അടിപൊളി ഗോവൻ ഫിഷ് കറി തയ്യാർ.

വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗോവൻ ഫിഷ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here