Home Biriyani എളുപ്പത്തിൽ ടേസ്റ്റിയായി ഫിഷ് ബിരിയാണി ഉണ്ടാക്കാം .

എളുപ്പത്തിൽ ടേസ്റ്റിയായി ഫിഷ് ബിരിയാണി ഉണ്ടാക്കാം .

ചേരുവകൾ

അയക്കൂറ / നെയ്മീൻ കഷ്ണങ്ങൾ – 3/ 4 കിലോ
സവാള – 4
തക്കാളി – 2
പച്ചമുളക് – 5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
തൈര് – 2 ടേബിൾസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
മല്ലിയില – ആവശ്യത്തിന്
പുതിനയില
അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ
ഉണക്ക മുന്തിരി – 2 റ്റേബിൾസ്‌പൂൺ
ഓയിൽ – അരക്കപ്പ്
നെയ്യ് – 4 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിപ്പൊടി – 1 ടീസ്പൂൺ
മുളക്പൊടി – ഒന്നര ടേബിൾസ്പൂൺ
മഞ്ഞൾപൊടി – അരടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ബസ്മതി അരി – 3 കപ്പ്
വെള്ളം – 5 കപ്പ്
പട്ട ഗ്രാമ്പു ഏലക്ക – 4 എണ്ണം
തക്കോലം വഴനയില – 1
വലിയ ജീരകം – അര ടീസ്പൂൺ

ഉണ്ടാകുന്ന വിധം

മീൻ കഷ്ണങ്ങളിലേക് നാരങ്ങാനീര് ഉപ്പ് മഞ്ഞൾ മുളക്പൊടി ചേർത്ത് 15 മിനുട്ട് മാറിനേറ്റ് ചെയ്ത് വെക്കുക . ഓയിൽ ഒഴിച്ച് കാഷ്യു കിസ്മിസ് സവാള വറുത്തെടുക്കുക .ഇതേ ഓയിലിൽ മീൻ ഫ്രൈ ചെയ്തെടുക്കുക .

മറ്റൊരു പാനിൽ നെയ്യും ഓയിലും ഒഴിച്ച് സ്‌പൈസസ് ഇട്ടുകൊടുത്തു മൂക്കുമ്പോൾ വെള്ളം ഒഴിക്കുക .

തിളച്ചുവരുമ്പോൾ അരമണിക്കൂർ സോക് ചെയ്ത ബസ്മതി അരി ഇട്ടുകൊടുത്തു ഉപ്പ് ചേർത്ത് 10 മിനുട്ട് കുറഞ്ഞ തീയിൽ വേവിക്കുക .മറ്റൊരുപാനിൽ മീൻ ഫ്രൈ ചെയ്ത ഓയിലും നെയ്യും ചേർക്കുക സവാള അരിഞ്ഞത് ചേർത്ത് വഴന്നുവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ചേർക്കുക ഇതിലേക്കു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക മഞ്ഞൾപൊടി മല്ലിപൊടി ഗരം മസാല ഉപ്പ് ചേർക്കുക ഇതിലേക്കു ഒരു മീൻ കഷ്ണം ചേർത്ത് വേവിക്കുക .

തൈര് മല്ലിയില പുതിന ചേർത്തിളക്കുക .ഇതിന്റെ മുകളിലേക്കു പകുതി ചോറ് ചേർത്ത് വറുത്ത സവാള അണ്ടിപ്പരിപ്പ് മുന്തിരി മല്ലിയില പുതിനയില ചേർക്കുക ഇതിന്റെ മുകളിലേക്കു വീണ്ടും ബാക്കി പകുതി ചോറ് ചേർക്കുക മുകളിലായി ഫ്രൈ ചെയ്ത മീൻ കഷ്ണങ്ങൾ സവാള അണ്ടിപ്പരിപ്പ് മുന്തിരി മല്ലിയില പുതിനയില ചേർത്ത് ഫോയിൽ പേപ്പർ കൊണ്ട് അടച്ചുവെച്ചു 15 മിനുട്ട് ദം ചെയ്യുക ടേസ്റ്റി ഫിഷ് ബിരിയാണി റെഡി .

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫിഷ് ബിരിയാണി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here