Home Recipes എപ്പോൾ കിട്ടിയാലും കഴിക്കാൻ തോന്നുന്ന ഒരു വിഭവമാണ് ഞാനിന്ന് കൊണ്ടുവന്നിരിക്കുന്നത്.

എപ്പോൾ കിട്ടിയാലും കഴിക്കാൻ തോന്നുന്ന ഒരു വിഭവമാണ് ഞാനിന്ന് കൊണ്ടുവന്നിരിക്കുന്നത്.

നല്ല മധുരക്കിഴങ്ങ് പുഴുങ്ങിയതും ഉള്ളിയും പുളിയും മുളകും ഞരടിയതും😋😋😋😋

തയ്യാറാക്കുന്ന വിധം

അതിനായിട്ട് ആദ്യം തന്നെ ഒരു കിലോ മധുരക്കിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കി കഴുകി ചെറിയ കഷണങ്ങൾ ആക്കി വെക്കുക.

അതിനെ നിറയെ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി നന്നായി പുഴുങ്ങി എടുക്കാം.

നന്നായി വെന്തു വന്നാൽ അതിൽ വെള്ളം വാർന്ന് കളഞ്ഞ് കുറച്ച് കടുക് വറ്റൽ മുളക് കറിവേപ്പില വെളിച്ചെണ്ണയിൽ വറുത്തത് ഇട്ട് കിഴങ്ങിൽ ഒഴിച്ചു കൊടുക്കാം.

ഇനി ഒരു പത്ത് ഇരുപത് ഉള്ളി നന്നായി തൊലിച്ച് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.

ഏഴ് എട്ട് പച്ചമുളക്(കാന്താരി മുളക്, പാൽ മുളക് ഇതൊക്കെ ഇതിൽ ചേർക്കാം സൂപ്പർ ആയിരിക്കും) ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാം.

ഒരു ഉണ്ട വാളൻപുളി ചേർത്തുകൊടുക്കാം.
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.
എന്നിട്ട് ഇതെല്ലാംകൂടി കൈകൊണ്ട് നന്നായി ഞെരടി യോജിപ്പിച്ച് എടുക്കണം.മിക്സിയിൽ ഒന്നും അടിക്കരുത് എന്നാൽ അതിൻറെ ടെസ്റ്റ് കുറഞ്ഞുപോകും. കൈ കൊണ്ട് തന്നെ ഞെരടണം.

ഇനി ചൂടോടെ തന്നെ ഒരു കട്ടൻ ചായും ഇട്ടു ഇത് നമുക്ക് കഴിക്കാം.
എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മധുര കിയങ്   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here