Home Recipes നമുക്കിന്ന് വെറൈറ്റി ആയി അതികം പച്ചക്കറികളൊന്നും ഇല്ലാതെ ഒരു പച്ചസാമ്പാർ ഉണ്ടാക്കിയാലോ

നമുക്കിന്ന് വെറൈറ്റി ആയി അതികം പച്ചക്കറികളൊന്നും ഇല്ലാതെ ഒരു പച്ചസാമ്പാർ ഉണ്ടാക്കിയാലോ

പച്ച സാമ്പാർ

അധികം പച്ചക്കറികൾ ഒന്നും ആവശ്യം ഇല്ലാതെ പെട്ടന്ന് സാമ്പാർ ഉണ്ടാക്കിയാലോ??

തെയ്യാറാക്കേണ്ടവിധം

നമ്മുക്ക് ഈ സാമ്പാർ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം. അതിനായി ഒരു കുക്കറിലേക് അര കപ്പ് തുവര പരിപ്പും ഒരു വലിയ കിഴങ്ങു ചെറുതായി മുറിച്ചതും ഒരു തക്കാളിക്ക ചെറുതായി മുറിച്ചതും ഒരു സവോള നുറുക്കിയതും ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് കാൽ ടി സ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളം ചേർത്ത് വേവിക്കുക.

താളിക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടിക്കുക..അതിനു ശേഷം ഉലുവ ഇടുക…അതിനു ശേഷം കറിവേപ്പിലയും രണ്ട് പച്ചമുളകും മുന്ന് വറ്റൽ മുളകും ഇട്ടു വഴറ്റുക…

നമ്മുടെ കഷ്ണങ്ങൾ എല്ലാം വെന്തുവരുമ്പോൾ ഈ താളിച്ചത് ചേർത്ത് കൊടുക്കുക..രണ്ട് നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക..ഇനി അതിലേക്കു ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീരും ചേർത്ത് കൊടുക്കുക..അതിനു ശേഷം ആവശ്യത്തിന് മല്ലിയില കൂടെ ചേർത്ത് വിളമ്പുക…

അപ്പോൾ എല്ലാര്ക്കും ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു..എന്തെങ്കിലും സംശയം ഉണ്ടേൽ വീഡിയോ കാണുക…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സാമ്പാർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here