Home Recipes ‘ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു വിഭവം ആണ് കട്ലറ്റ് .വീട്ടിൽ തന്നെ വളരെ...

‘ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു വിഭവം ആണ് കട്ലറ്റ് .വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ കട്ലറ്റ് . കുറിച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടിപൊളി മുട്ട കട്ലറ്റ് നമുക്കു ഉണ്ടാക്കിയെടുക്കാൻ പറ്റും .

Egg Cutlet | മുട്ട കട്ലറ്റ്

🔔വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

INGREDIENTS:

മുട്ട – 3 എണ്ണം

വെളിച്ചെണ്ണ – ആവശ്യം അനുസരണം

സവാള – 2 വലുത്

ഇഞ്ചി – 1 ടേബിൾസ്പൂൺ കൊത്തി

അരിഞ്ഞത്

വെളുത്തുള്ളി – 1 ടേബിൾസ്പൂൺ

കൊതിയറിഞ്ഞത്

പച്ചമുളക് – 2 എണ്ണം

കറിവേപ്പില – ആവശ്യാനുസരണം

ഉരുളക്കിഴങ്ങു – 2 എണ്ണം വേവിച്ചുടച്ചത്

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

കുരുമുളക് പൊടി – 1.5 ടീസ്പൂൺ

ഗരം മസാല പൊടി – 1 ടീസ്പൂൺ

ഉപ്പു – ആവശ്യത്തിന്

മൈദാ / corn flour – 4 ടീസ്പൂൺ ( 1 മുട്ട ആയാലും മതി )

ബ്രഡ് crumbs / ബ്രഡ് പൊടിച്ചത് /

റൊട്ടിപ്പൊടി

PREPARATION :

1. ആദ്യം തന്നെ 3 മുട്ടയും 1/4 ടീസ്പൂൺ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് അടിച്ചെടുക്കുക .ശേഷം ഒരു പാനിൽ കുറിച്ച് എണ്ണ ഒഴിച്ച് മുട്ട ചിക്കിയെടുക്കുക . എന്നിട്ട് മാറ്റി വക്കുക .

2. ഒരു പാനിലേക്കു 1.5 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക്‌ , വേപ്പില എന്നിവ ഇട്ടു നന്നായിട്ട് വഴറ്റുക .

3. ഇനി അതിലേക്കു മഞ്ഞൾ പൊടി , കുരുമുളക് പൊടി , ഗരം മസാല പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ പച്ചമണം മാറുന്ന വരെ വഴറ്റുക .

4. അതിലേക്കു മാറ്റിവച്ച മുട്ടയും വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കി യോജിപ്പിക്കുക .ഉരുളക്കിഴങ്ങിന്റെ വെള്ളത്തിന്റെ അംശം മാറുന്ന വരെ ചെറിയ flamil വഴറ്റണം .

5. വേറെ പാത്രത്തിൽ 4 ടീസ്പൂൺ corn flour / മൈദാ / അരിപ്പൊടി ഇതിൽ ഏതെങ്കിലും ഇട്ട്‌ ഇത്തിരി വെള്ളം ചേർത്ത് പേസ്റ്റ് ആക്കി എടുക്കുക .( ഇതിന് പകരം മുട്ട എടുത്താലും മതി

6. ഇനി കയ്യിൽ എണ്ണ പുരട്ടിയ ശേഷം ഉരുളക്കിഴങ്ങു ,മുട്ട കൂട്ടിൽ നിന്നുകുറേശേ എടുത്തു ഷേപ്പ് ചെയ്യാം . അതിനു ശേഷം കലക്കി വച്ച മൈദയിൽ മുക്കി bread crumbs കൊണ്ട്‌ coat ചെയ്‌തെടുക്കുക എന്നിട്ട് ഒരു

7. ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായിട്ട് ചൂടാകുമ്പോൾ ഒരു മീഡിയം flame ഇൽ ഇട്ടു കട്ലറ്റ്സ് വറുത്തു കോരുക
🔔

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here