Home Recipes മുട്ട സുർക്ക ഉണ്ടാക്കാൻ വളരെ ഈസിയാണ് തിന്നാൻ നല്ല ടേസ്റ്റും ആണ്.

മുട്ട സുർക്ക ഉണ്ടാക്കാൻ വളരെ ഈസിയാണ് തിന്നാൻ നല്ല ടേസ്റ്റും ആണ്.

ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് ഇത് ഉണ്ടാക്കുന്നത്. നമ്മുടെ വീട്ടില് ഉണ്ടാക്കുന്ന രീതിയാണ് ഞാൻ ഇവിടെ പറയുന്നത്.

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ രണ്ട് ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടി എടുക്കാം. അതിനെ ഒരു ബൗളിൽ ഇട്ടുകൊടുക്കാം.

അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്
ഒരു ടീസ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞത്
ഒരു ടേബിൾസ്പൂൺ സവാള ചെറുതായി അരിഞ്ഞത്
ഒരു മുട്ട
ആവശ്യത്തിനുള്ള ഉപ്പ്
ഒരു ടീ സ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത്.
ഇതെല്ലാം കൂടി ചേർത്ത് ഉണ്ണിയപ്പത്തിന് മാവിൻറെ പരുവത്തിൽ പച്ചവെള്ളം ഒഴിച്ച് കലക്കി എടുക്കാം.
അതിനുശേഷം ഉണ്ണിയപ്പച്ചട്ടിയിൽ അടുപ്പത്തുവെച്ച് അതിൻറെ ഓരോ കുഴിയിലും മുക്കാൽഭാഗം വെളിച്ചെണ്ണ ഒഴിക്കണം. വെളിച്ചെണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് മാവ് കോരി ഒഴിച്ച് കൊടുക്കാം. ഒരു സൈഡ് ചെറുതായിട്ട് മൂത്ത് വന്നാൽ മറ്റേ സൈഡ് മറിച്ചിട്ടു കൊടുക്കാം

രണ്ട് സൈഡും ചെറുതായി ഗോൾഡൻ കളർ ആകുമ്പോൾ നമുക്ക് എണ്ണയിൽ നിന്നും കോരി എടുക്കാം.

നമ്മുടെ ടേസ്റ്റി ആയ മുട്ട സുർക്ക റെഡിയായിട്ടുണ്ട് ചൂടോടെ തന്നെ എല്ലാവർക്കും കഴിക്കാം.

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുട്ട  സുർക്ക ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here