Home Recipes മുരിങ്ങയില മുട്ട തോരൻ അടിപൊളിയാണ് ട്ടോ സാധനം….. ☺️

മുരിങ്ങയില മുട്ട തോരൻ അടിപൊളിയാണ് ട്ടോ സാധനം….. ☺️

 

തയ്യാറാക്കുന്ന വിധം

മുരിങ്ങയില രണ്ട് പിടി( എത്ര വേണമെങ്കിലും എടുക്കാം) അത് വീട്ടിൽ ഉള്ള ആളുകളുടെ എണ്ണം അനുസരിച്ച് എടുക്കാം.
ചെറുതായി അരിഞ്ഞ് വെക്കുക.

1 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്
അര ടീസ്പൂൺ മഞ്ഞൾപൊടി
അര ടീസ്പൂൺ ജീരകം
6-7 കാന്താരി മുളക്
2 വെളുത്തുള്ളി
ഇവയെല്ലാം ചെറുതായി അരച്ചെടുക്കണം

ഒരു പാത്രം ചൂടാക്കുക 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കാം.

അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക.
വഴന്നു വരുമ്പോൾ അരച്ച അരപ്പും ചേർത്ത് നന്നായി ഇളക്കുക.

പിന്നെ അതിലേക്ക് ഒരു മുട്ട , ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.പിന്നെ നേരത്തെ നമ്മൾ അരിഞ്ഞുവെച്ച മുരിങ്ങയില ചേർത്ത് കൊടുക്കാം.

ചെറുതായി മുരിങ്ങയില വാടി വന്നാൽ തീ ഓഫ് ചെയ്യുക.

നല്ല healthy ആയ തോരൻ തയ്യാർ ആയി.
എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുരിങ്ങയില മുട്ട തോരൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here