Home Recipes 7 up ചിക്കൻ ഒരു അഡാർ സാധനം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ

7 up ചിക്കൻ ഒരു അഡാർ സാധനം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ

ചേരുവകൾ

7up 250 ml
ചിക്കൻ 1kg
ഉള്ളി വെള്ള കളർ ഉണ്ടേൽ നല്ലത് 2
പേസ്റ്റ് ആണ് വേണ്ടത്
ഇഞ്ചി പേസ്റ്റ് 1സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് 1spoon
പച്ചമുളക് 6 എണ്ണണം പേസ്റ്റ്
തക്കാളി പച്ച 2 ജ്യൂസ്‌
കറിവേപ്പില 3തണ്ട്
ക്യാപസിക്കാം 2എണ്ണം
മല്ലിയില
ക്രീം 100 ml
ബ്ലാക്ക് പെപ്പെർ 2സ്പൂൺ
വൈറ്റ് പെപ്പെർ 1സ്പൂൺ
അണ്ടിപ്പരിപ്പ് പേസ്റ്റ് 2 സ്പൂൺ
പച്ചകുരുമുളകു ഒരു 10 കുരു
ഓയിൽ

തയ്യാറാക്കുന്ന വിധം

ക്രീം ഇല്ലേൽ തേങ്ങാപ്പാൽ എടുക്കാം

പാൻ വച്ചു ചൂടായ ശേഷം ഓയിൽ ഒഴിക്കുക ഓയിൽ ചൂടായാൽ പേസ്റ്റ് ആയി വച്ചിട്ടുള്ള .. ഉള്ളി… ഇഞ്ചി.. പച്ചമുളക്.. വെളുത്തുള്ളി… ഇട്ടു നന്നായി വഴറ്റുക ഇതിലേക്ക് കറിവേപ്പില ചേർക്കാം.. ഒന്ന് വാഴണ്ട ശേഷം ചിക്കൻ ഇട്ടു കൊടുക്കുക.. ഈ വാഴണ്ട മസാല ഒന്ന് ചിക്കനിൽ പിടിക്കാൻ അല്പം ടൈം കൊടുക്കാം.. ഇതിലേക്ക് കുരുമുളക് പൊടി വെള്ള കുരുമുളക് ചേർക്കാം കൂടെ പച്ച കുരുമുളകും ചേർക്കുക… നന്നായി വഴറ്റുക… ഇതിലേക്ക് 7up ചേർക്കാം ഒരു 10 മിനിറ്റ് അടച്ചു വേവിക്കാം… ഗ്രേവി ഒന്ന് തിക്ക് ആയാൽ നമ്മുടെ ക്രീം അല്ലേൽ തേങ്ങാപ്പാല് ചേർക്കാം.. 5 മിനിറ്റ് അടച്ചു വേവിക്കുക തീ നല്ലപോലെ കുറക്കുക.. ഇല്ലേൽ അടിയിൽ പിടിക്കും…കോഴി വെന്തു കഴിഞ്ഞത് ശേഷം മല്ലിയില ചേർക്കുക ഇതിലേക്ക് അരച്ച് വച്ച അണ്ടിപ്പരിപ്പ് ചേർക്കാം നല്ല തിക്ക് ആക്കി എടുക്കാം… ഉപ്പ് നോക്കിക്കോ… വേണ്ടത് ചേർത്ത് ഫിനിഷ് ചെയ്യാം… മധുരവും എരിവും ചേർന്ന ഒരു കിടുക്കൻ ഐറ്റം കിട്ടും… ( ഇനി പുളിയും കൂടി വേണേൽ അണ്ടിപ്പരിപ്പ് ചേർക്കുന്ന സമയത്ത് അല്പം മുന്നേ തൈര് ചേർക്കുക)

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ 7up ചിക്കൻ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here