Home Recipes അൽഫഹം ചിക്കൻ ഫ്രൈ പാനിൽ ഉണ്ടാക്കാം കടയിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ

അൽഫഹം ചിക്കൻ ഫ്രൈ പാനിൽ ഉണ്ടാക്കാം കടയിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ

ചേരുവകൾ

കുരുമുളക് പൊടി :2tsp
ഇഞ്ചവെളുത്തുള്ളി പേസ്റ്റ് :1 1/2tsp
നാരങ്ങ നീര് :2tsp
തൈര് :2tbsp
ഗരംമസാല :1tsp
ഉപ്പ് :ആവിശ്യത്തിന്

STEP 2

വലിയുള്ളി :1/2 ഭാഗം
തക്കാളി :1/2ഭാഗം
വെളുത്തുളളി :4അല്ലി
മല്ലിയില :1/4cup
പച്ചമുളക് :2
വറ്റൽ മുളക് പൊടി :1tsp
മഞ്ഞൾ പൊടി :1/2tsp
വലിയ ജീരകപൊടി :1tsp
മല്ലി പൊടി :2tsp
ഉപ്പ് ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ വരഞ്ഞിടാം. മസാല നന്നായി പിടിക്കാൻ വേണ്ടിയാണിത്. ഇനി step1 ൽ പറഞ്ഞ ചേരുവകൾ ചേർത്ത് നന്നായി യോചിപ്പിച് 1/2മണിക്കൂർ മാറ്റി വെക്കാം. അടുത്തതായി വലിയുള്ളി, തക്കാളി, വെളുത്തുളളി, പച്ചമുളക്, മല്ലിയില എന്നിവ മിക്സിയിൽ അരച്ചെടുക്കാം.1/2മണിക്കൂർ ആവുമ്പോൾ ചിക്കൻ എടുത്ത് വറ്റൽമുളക് പൊടിയും മഞ്ഞൾ പൊടിയും വലിയജീരക പൊടിയും മല്ലിപൊടിയും ചേർക്കാം. ഇനി ഇതിലേക്ക് അരപ്പ് കൂടെ ചേർക്കാം. ഇനി ഇതിലേക്ക് കുറച്ച് കൂടെ ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്തു 6 മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം.6 മണിക്കൂറിനു ശേഷം ഫ്രൈ പാൻ എടുത്ത് ചൂടാക്കി അതിലേക്ക് 2tbsp ബട്ടറോ സൺഫ്ലവർ ഓയിലോ ചേർത്ത് ചിക്കൻ വെച്ച് കൊടുക്കാം. ആദ്യത്തെ 2മിനുട്ട് ഹൈ ഫ്ലാമിൽ വെച്ച് ചൂടാക്കുകയും കൂടെ തവി കൊണ്ട് നന്നായി പ്രെസ്സ് ചെയ്യുകയും വേണം. ഇനി ചിക്കൻ മറിച്ചിട്ട് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കാം. ഇടക്ക് മറിച്ചിട്ടും പ്രെസ്സ് ചെയ്തും നന്നായി വേവിക്കാം. ലാസ്റ്റ് അടച്ചു വെക്കാതെ വേവിക്കണം. ചിക്കൻ മൊരിഞ് വരുമ്പോൾ തീ ഓഫ്‌ ചെയ്യാം. ഇനി ഇതിന് മുകളിൽ ഒരു പാത്രത്തിൽ തീ കനൽ വെച്ച് ഓയിൽ ഒഴിച് 10മിനുട്ട് അടച്ചു വെക്കാം. ശേഷം പാത്രം മാറ്റി ചൂടോടെ കഴിക്കാം.

വിശദമായി കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അൽഫാം  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here