Home Dessert കപ്പ്‌ ചീസ് കേക്ക് ചീസ് കേക്ക് ഒരു കപ്പിൽ ചെയ്തെടുത്തലോ? രുചിയിൽ ഒരു കുറവും വരാതെ...

കപ്പ്‌ ചീസ് കേക്ക് ചീസ് കേക്ക് ഒരു കപ്പിൽ ചെയ്തെടുത്തലോ? രുചിയിൽ ഒരു കുറവും വരാതെ എന്നാൽ സമയം ഒത്തിരി ലാഭിച്ചു ഈ കപ്പ്‌ കേക്ക് ഉണ്ടാക്കി എടുക്കാം

ചേരുവകൾ

ചീസ് ക്രീം : 125 ഗ്രാം

കുക്കിംഗ്‌ ക്രീം : 1/2 കപ്പ്‌

സ്ററൗബെറി : 8-10

പഞ്ചസാര : 3/4 കപ്പ്‌

വനില എസ്സെൻസ് : 1/4 tspn

ബിസ്‌ക്കറ് (ഗുഡ് ഡേ ) : 4

തയ്യാറാക്കുന്ന വിധം

ചീസ് ക്രീം 1/2 കപ്പ്‌ പഞ്ചസാരയും കുക്കിംഗ്‌ ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. സ്ട്രാബെറി 1/4 കപ്പ്‌ പഞ്ചസാരയും 2 ടേബിൾ സ്പൂൺ ഇളം ചൂട് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. അത് മിക്സിയിൽ അടിച്ചു സ്ട്രാബെറി പ്യൂരി തയാറാക്കാം. ബിസ്‌ക്കറ് നന്നായി പൊടിച്ചു വയ്ക്കുക
ഒരു ഗ്ലാസ്സിലേയ്ക്ക് ആദ്യം സ്ട്രാബെറി പിന്നേ ബീറ്റ് ചെയ്തുവച്ച ക്രീം ബിസ്‌ക്കറ് എന്നിവ ലയെർ ചെയ്തു എടുക്കുക. അതിനു മുകളിൽ സ്ട്രാബെറി പ്യൂരി, ക്രീം, ചെറി എന്നിവ ചേർത്ത് അലങ്കരിച്ചാൽ ഒരു അടിപൊളി ഡെസ്സേർട് റെഡി. ഇത് 1 മണിക്കൂർ ഫ്രിസ്‌ജിൽ വച്ചു ഉപയോഗിക്കുക…

കുഞ്ഞു പാർട്ടികൾക്ക് ഒരു perfect dessert ആയി ഇത് ഒന്ന് ട്രൈ ചെയ്യൂ. ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കണ്ടു നോക്കു. ഇ ചാനൽ ഇത് വരെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ ഓർക്കുമല്ലോ…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പെർഫെക്ട് ഡെസേർട്ട് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here