Home Fry ഒരു ഫിഷ് മസാല ഫ്രൈ ഉണ്ടാക്കിയാലോ? വല്യ പാടൊന്നുമില്ല കേട്ടോ.. വേണ്ടിയ

ഒരു ഫിഷ് മസാല ഫ്രൈ ഉണ്ടാക്കിയാലോ? വല്യ പാടൊന്നുമില്ല കേട്ടോ.. വേണ്ടിയ

Fish masala fry

സാധനങ്ങൾ പറയാമെ

Step1
1. അയല – 5 എണ്ണം (ഏതു മീൻ വേണേലും ഉപയോഗിക്കാം )എനിക്ക് അയല ആണ് ഇഷ്ട്ടം 😊
2.ഇഞ്ചി – ഒരു ചെറിയ കഷ്ണം (തീരെ ചെറുതല്ല കേട്ടോ )
3.വെളുത്തുള്ളി – 8-9അല്ലി
4.കറിവേപ്പില – കുറച്ച്
5.മുളകുപൊടി -2 സ്പൂൺ
6.മഞ്ഞൾപൊടി -1/4 സ്പൂൺ
7.കുരുമുളക്പൊടി -1/2സ്പൂൺ
8.നാരങ്ങ -1എണ്ണം
9.ഉപ്പ് – ആവശ്യത്തിന്

Step2
10. സവാള – 2 എണ്ണം
11.പച്ചമുളക് – 3 എണ്ണം (ചെറുത്‌ )
12.തക്കാളി -2 എണ്ണം
13.മുളകുപൊടി -1/2സ്പൂൺ
14.മഞ്ഞൾപൊടി -1/4സ്പൂൺ
15.കുരുമുളകുപൊടി -1/4സ്പൂൺ
16.വെള്ളം -കുറച്ച്
17.ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

Step1

മീൻ വൃത്തിയാക്കിയശേഷം 2 മുതൽ 9 വരെയുള്ള ചേരുവകൾ നന്നായി അരച്ച് മീനിൽ പുരട്ടി 15 mt വയ്ക്കുക. അതിനു ശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിൽ കറിവേപ്പില ഇട്ടു മീൻ വറത്തെടുക്കുക. (ഒരുപാടു മൂപ്പിക്കരുത് )

Step2

ആ എണ്ണയിൽ തന്നെ സവാളയും പച്ചമുളകും ഇട്ടു നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം അതിലേക്ക് തക്കാളി ചേർത്ത് ഇളക്കുക. അതിലേക്ക് 13 മുതൽ 17 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക.അത് കഴിഞ്ഞു ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ ഇട്ടു മസാല പൊതിഞ്ഞു 1 mt അടച്ചു വച്ചു വേവിക്കുക.. സംഗതി റെഡി..

കണ്ടുമനസിലാക്കാൻ വീഡിയോ ലിങ്കിൽ അമർത്തുക.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫിഷ് മസാല ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here