Home Recipes ചപ്പാത്തിക്കും അപ്പത്തിനും ഇടിയപ്പത്തിനും കൂടെ കഴിക്കാൻ ഒരു വെജ് കുറുമ തയ്യാറാക്കിയാലോ…. വളരെ കുറച്ചു ചേരുവകൾ...

ചപ്പാത്തിക്കും അപ്പത്തിനും ഇടിയപ്പത്തിനും കൂടെ കഴിക്കാൻ ഒരു വെജ് കുറുമ തയ്യാറാക്കിയാലോ…. വളരെ കുറച്ചു ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഈ അടിപൊളി വെള്ള കുറുമ തയ്യാറാക്കാം.

 

ശരവണ ഭവനിലെ വെജിറ്റബിൾ കുറുമ നമുക്ക് എല്ലാർക്കും പ്രിയപെട്ടതാണല്ലോ… അത് നമുക്ക് വീട്ടിൽ തയ്യാറാക്കിയല്ലോ…

ആവശ്യമായ ചേരുവകൾ :

കറുവപ്പട്ട 1
ഏലക്ക 3
ഗ്രാമ്പു 2
സവാള 1
കാരറ്റ് 1
ഉരുളകിഴങ്ങ് 1
ഗ്രീൻപീസ്
തക്കാളി 1
തേങ്ങ ചിരകിയത് 1/2മുറി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക് 1
ജീരകം 1tsp
പച്ചമല്ലി 1tsp
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം :

എണ്ണ ചൂടാകുമ്പോൾ കറുവപ്പട്ടയും ഗ്രാമ്പുവും ഏലക്കായും ഇട്ട് മൂപ്പിച്ചതിനു ശേഷം പച്ചക്കറികൾ ഇട്ട് വഴറ്റി ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. അതിലേക്ക് തേങ്ങയും ഇഞ്ചി വെളുത്തുള്ളി പച്ചമുളക്ക് ജീരകം പച്ച മല്ലിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്ത മിശ്രിതം ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് 5മിനിറ്റ് അടച്ചുവെച്ചു വേവിക്കുക.

സ്വാദൂറും വെള്ള കുറുമ തയ്യാർ.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here