Home Veg recipe ഹോട്ടൽ കുറുമ തേങ്ങ പാലും കുക്കറും ഇല്ലാതെ 10 മിനുട്ടിൽ റെഡി എല്ലാവരും ട്രൈ ചെയ്യണം

ഹോട്ടൽ കുറുമ തേങ്ങ പാലും കുക്കറും ഇല്ലാതെ 10 മിനുട്ടിൽ റെഡി എല്ലാവരും ട്രൈ ചെയ്യണം

വീഡിയോ


ഹോട്ടൽ സ്റ്റൈൽ കുറുമ വീട്ടിൽ ഉണ്ടാക്കി ശരി ആയില്ലേ??തേങ്ങ പാൽ എടുക്കാൻ മടി ആണോ?? എങ്കിൽ നിങ്ങൾക് വേണ്ടി ഉള്ള കിടിലൻ ഹോട്ടൽ വെജ് കുറുമ ഇതാ

ചേരുവകൾ

വെളുത്ത എള്ള് -1സ്പൂൺ

നെയ്യ് -1സ്പൂൺ

എണ്ണ -2 സ്പൂൺ

ഏലക്ക -2,

പട്ട -2

പേരും ജീരകം -1/2സ്പൂൺ,

കറിവേപ്പില,

സവാള -1 അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1സ്പൂൺ

തക്കാളി -1

മുളക് പൊടി -½ സ്പൂൺ

മഞ്ഞൾ പൊടി -½ സ്പൂൺ

ഉപ്പ് -1 സ്പൂൺ

ഗരം മസാല -1/4സ്പൂൺ

ഉരുളക്കിഴങ്ങ്-2

ബീൻസ്-5

ക്യാരറ്റ്-1

ഗ്രീൻ പീസ്-¼ കപ്പ്‌

മല്ലിയില -1/2കൈ പിടി

പഞ്ചസാര -3/4സ്പൂൺ

തയ്യാറാക്കുന്ന വിധം

വെളുത്ത എള്ള് 20മിനിറ്റ് നേരത്തേക്ക് 3 സ്പൂൺ വെള്ളത്തിൽ ഇട്ട് വെക്കുക, ഒരു പാൻ ചൂടാക്കി അതിലോട്ടു നെയ്യ് ഒരു സ്പൂണും എണ്ണ 2 സ്പൂണും ചേർത്ത് കൊടുക്കണം, എണ്ണ ചൂടാകുമ്പോൾ അതിലോട്ടു ഏലക്ക -2, പട്ട -2, പേരും ജീരകം -1/2സ്പൂൺ, കറിവേപ്പില, സവാള -1 അരിഞ്ഞത് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1സ്പൂൺ ചേർത്ത് ഒരു മിനിറ്റ് നേരത്തേക്ക് വഴറ്റി, പഴുത്ത തക്കാളി ഒരെണ്ണം അരിഞ്ഞത് ചേർത്ത് വഴറ്റുക ശേഷം മുളക് പൊടി -½ സ്പൂൺ, മഞ്ഞൾ പൊടി -½ സ്പൂൺ, ഉപ്പ് -1 സ്പൂൺ, ഗരം മസാല -1/4സ്പൂൺ, ഉരുളക്കിഴങ്ങ്, ബീൻസ്, ക്യാരറ്റ്, ഗ്രീൻ പീസ് ചേർത്ത് കൊടുക്കുക.അടച്ചു വെച്ച് 5 മിനിറ്റ് നേരം ചെറിയ തീയിൽ വേവിക്കുക, ശേഷം ഒരു ഗ്ലാസ്‌ പശുവിൻ പാലും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുത്ത് 3 മിനിറ്റ് നേരം വേവിക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here