Home Recipes ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് ഒരു തോരൻ ഉണ്ടാക്കിനോക്കിയാലോ എല്ലാവരും ട്രൈ ചെയ്തുനോക്കണം തീർച്ചയായും...

ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് ഒരു തോരൻ ഉണ്ടാക്കിനോക്കിയാലോ എല്ലാവരും ട്രൈ ചെയ്തുനോക്കണം തീർച്ചയായും ഇഷ്ടപെടും…

ചിക്കൻ തോരൻ :-

ചേരുവകൾ

ചിക്കൻ എല്ലില്ലാത്തത് :300g

മുളക് പൊടി :1 1/2tsp

മഞ്ഞൾപൊടി :1/2tsp

ഉപ്പ് ആവിശ്യത്തിന്

വെള്ളം ആവിശ്യത്തിന്

വലിയുള്ളി :1, ചെറുതായി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :2tsp

പച്ചമുളക് :2

ഉണക്ക മുളക് പൊടി :1 1/2tsp

കാശ്മീരി മുളക്പൊടി :1tsp

മഞ്ഞൾപൊടി :1/2tsp

തേങ്ങചിരവിയത് :1/2cup

കുരുമുളക് പൊടി :1tsp

വെളിച്ചെണ്ണ :2tbsp.

കടുക് :1tsp

ഉപ്പ് ആവിശ്യത്തിന്

തെയ്യാറാക്കേണ്ടവിധം

ആദ്യം ചിക്കൻ മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് വെള്ളം എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക.ശേഷം ചിക്കൻ ചെറുതായി അരിഞ്ഞെടുക്കാം.ഇനി ഒരു കാടായി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച് ചൂടാവുമ്പോൾ കടുക് പൊട്ടിക്കാം. പിന്നെ കറിവേപ്പിലയും. ശേഷം വലിയുള്ളിയും പച്ചമുളകും ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുളളി പേസ്റ്റ് ചേർത്ത് വഴറ്റാം.ഇനി ഇതിലേക്ക് വറ്റൽ മുളക് ചെറുതായി പൊടിച്ചതും കാശ്മീരി മുളക്പൊടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വഴറ്റാം.ഇനി തേങ്ങ ചിരവിയത് കൂടെ ചേർത്ത് നന്നായി വറുത്തെടുക്കാം. ഇനി ഇതിലേക്ക് ചിക്കൻ അരിഞ്ഞത് കൂടെ ചേർത്ത് നന്നായി വഴറ്റാം.ഇത് മൊരിഞ്ഞു കിട്ടാൻ വേണ്ടി കുറച്ച് വെളിച്ചെണ്ണ ചേർക്കാം. പിന്നെ ഇതിലേക്ക് കുറച്ച് കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തെടുക്കാം. ചിക്കൻ തോരൻ റെഡി.

വീഡിയോ കാണണേ 👇

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here