Home Recipes ഇന്ന് നമുക്ക് ഒരു അടിപൊളി ബീഫ് കറി ഉണ്ടാക്കിയാലോ എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം തീർച്ചയായും...

ഇന്ന് നമുക്ക് ഒരു അടിപൊളി ബീഫ് കറി ഉണ്ടാക്കിയാലോ എല്ലാവരും തീർച്ചയായും ട്രൈ ചെയ്തുനോക്കണം തീർച്ചയായും ഇഷ്ടപെടും

നാടൻ ബീഫ് കറി
=============

തെയ്യാറാക്കേണ്ടവിധം

കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് ഒന്നേകാൽ ടീസ്പൂൺ മുളക് പൊടി ,കാൽ ടീസ്പൂൺ മഞ്ഞൾ പൊടി , കാൽ ടീസ്പൂൺ ഗരം മസാല പൊടി , 1 ടീസ്പൂൺ മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പും , ഒരു ടേബിൾ സ്പൂൺ പച്ചവെളിച്ചെണ്ണയും , കറിവേപ്പിലയും തേങ്ങാ കൊത്തും , 1 ടേബിൾ സ്പൂൺ വിനാഗിരി കൂടി ഒഴിച്ചു കൈ കൊണ്ട് നല്ല പോലെ മിക്സ് ആക്കി 20 മിനിറ്റ് അതങ്ങിനെ തന്നെ ഇരിക്കട്ടെ

ശേഷം അതിനെ 3 വിസിൽ അടിക്കുന്ന വരെ വേറെ വെള്ളം ഒന്നും ചേർക്കാതെ തന്നവ വേവിച്ചു എടുക്കുക

ഒരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു കൊടുക്കുക , മീഡിയം flame ൽ വെച് നല്ല പോലെ പച്ചമണം മാറുന്ന വരെ വഴറ്റി ശേഷം ഇതിലേക്ക് സവാള കറിവേപ്പില പച്ചമുളക് ഇത്തിരി ഉപ്പും ചേർത്ത് നല്ല ഗോൾഡൻ ബ്രൗണ് കളർ ആകുന്ന വരെ മീഡിയം flame ൽ വഴറ്റുക ശേഷം ലോ flame ആക്കി ഇതിലേക്ക് പൊടികൾ ചേർക്കാം.കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും , അര ടേബിൾ സ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ മുളക് പൊടിയും അര ടേബിൾ സ്പൂൺ ഗരം മസാല പൊടിയും ചേർത്തു നല്ല പോലെ മിക്സ് ചെയ്ത് പച്ചമണം ഒക്കെ മാറിയതിന് ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫും ചേർത്തു പാകത്തിന് വെള്ളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു ഇത്തിരി കറിവേപ്പില കൂടി വിതറി ചൂടോടെ വിളമ്പാം

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ beef curry  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here